തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട അനധികൃത ഹവാല ഇടപാടുകളിൽ കേസെടുക്കാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചിരുന്നു. വീണയുടെ പക്കൽനിന്ന് പിടിച്ചെടുത്ത ഡയറിയിലെ കുറിപ്പുകളും പണമിടപാട് വിവരങ്ങളും വാട്സാപ് ചാറ്റുകളുമാണ് പ്രധാന തെളിവുകളായി ഇ.ഡി ചൂണ്ടിക്കാട്ടുന്നത്.2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ ഹവാല വിദേശ പണമിടപാടുകൾ നടന്നെന്ന് ഇ.ഡി ആരോപിക്കുന്നു.
സംഭവത്തിൽ മുഹമ്മദ് റിയാസിനെതിരെയും ഗുരുതര ആരോപണങ്ങൾ ഇ ഡി ഉന്നയിക്കുന്നുണ്ട്. ദുബായിലുള്ള വി.പി. ഫൈജാസ് എന്നയാൾക്ക് വീണയുടെ നിർദേശപ്രകാരം 85 ലക്ഷം രൂപ അയച്ചതായി രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 3.49 ലക്ഷം ദിർഹം ഫൈജാസ് കൈപ്പറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
2024-ൽ വീണ നാലുതവണ നടത്തിയ ദുബായ് യാത്രകളെക്കുറിച്ച് അന്വേഷണ സംഘം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളായതിനാൽ ഇവർക്കെതിരെ കേസെടുക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം.പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ മന്ത്രി റിയാസ് തുടങ്ങിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് അയച്ച കത്തില്‍ ഗുരുതരമായ വിവരങ്ങളാണ് ഇ.ഡി വെളിപ്പെടുത്തുന്നത്.
2024-ല്‍ വീണയ്‌ക്ക് സ്വന്തമായി വരുമാനമാര്‍ഗ്ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും റിയാസിനൊപ്പം മന്ത്രിമന്ദിരത്തിലായിരുന്നു താമസമെന്നും കത്തില്‍ പറയുന്നു. ഡയറിയില്‍ എഴുതിയിരിക്കുന്ന ഭീമമായ തുകകള്‍ റിയാസുമായി ബന്ധപ്പെട്ടതാണെന്നാണ് കണ്ടെത്തല്‍.
















