
ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍
കോഴിക്കോട്: മഹിളാ ഐക്യവേദിയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനം സമാപിച്ചു. കോഴിക്കോട് കേസരി ഭവനില്‍ നടന്ന സമ്മേളനം മുന്‍ വനിതാ കമ്മീഷന്‍ അംഗം രുക്മിണി ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. സനാതന ധര്‍മ്മത്തെ സംരക്ഷിക്കാന്‍ മാതൃശക്തി രംഗത്ത് വരണമെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷ ബിന്ദു മോഹന്‍ അധ്യക്ഷത വഹിച്ചു. മാതൃശക്തിയാണ് രാഷ്‌ട്രത്തിന്റെ നട്ടെല്ലെന്നും നിരവധി വീരപുത്രന്മാരെ സമ്മാനിച്ച മാതൃശക്തിയെ നാം നമിക്കണമെന്നും അവര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു മുഖ്യപ്രഭാഷണം നടത്തി. ആചാര സംരക്ഷണത്തിനായാലും മതം മാറ്റത്തിന് വേണ്ടി ആയാലും അനുഷ്ഠാനത്തിനും ലൗ ജിഹാദിനും എതിരെയായാലും സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന എല്ലാ വെല്ലുവിളികളെയും നേരിടാന്‍ തക്കവണ്ണം മഹിള ഐക്യവേദി വളര്‍ന്ന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
കുമാരി സമിതിയുടെ നേതൃത്വത്തില്‍ വന്ദേമാതര സാമൂഹിക ഗാനാലാപത്തോടെയാണ് പരിപാടി തുടങ്ങിയത്.
പുതിയ സംസ്ഥാന ഭാരവാഹികളായി ഡോ. എസ്. ദേവകി അന്തര്‍ജനം (രക്ഷാധികാരി), ബിന്ദു മോഹന്‍ (പ്രസിഡന്റ്), ഡോ. സിന്ധു രാജീവ് (വര്‍ക്കിംഗ് പ്രസിഡന്റ്), രമണീ ശങ്കര്‍, രത്നാ എസ്. ഉണ്ണിത്താന്‍, ഡോ. ശോഭാറാണി (വൈസ് പ്രസിഡന്റുമാര്‍), ജമുന കൃഷ്ണകുമാര്‍, ദീപാ ഉണ്ണികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറിമാര്‍), യമുന വത്സന്‍ (ട്രഷറര്‍), സൂര്യാ പ്രേം, ഉഷാദേവി, പി.കെ. ഗിരിജ, ദേവകി എടമന, ബി. അമൃതാ, ഉമാ ഭട്ടത്തിരിപ്പാട്, വാസന്തി (സെക്രട്ടറിമാര്‍), ഷൈനാ പുഷ്‌ക്കരന്‍, സിന്ധു ജയച്ചന്ദ്രന്‍ (സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.