Kerala

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

Published by
സുനില്‍ പാറക്കാട്ട്

തൃക്കോതമംഗലം (കോട്ടയം): അരനൂറ്റാണ്ടിലേറെയായി കേരളീയ സമൂഹത്തില്‍ ഇടം നേടിയ ജന്മഭൂമി ദിനപ്പത്രത്തെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളിലും നെഞ്ചോടു ചേര്‍ത്ത് സമൂഹം. അത്തരമൊരു രംഗത്തിനാണ് ഇന്നലെ തൃക്കോതമംഗലം സാക്ഷ്യം വഹിച്ചത്. വാര്‍ഷിക വരിസംഖ്യാ പദ്ധതി ഉദ്ഘാടനത്തിന് കതിര്‍മണ്ഡപം തന്നെ വേദിയായി. വധൂവരന്മാരും രക്ഷിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ജന്മഭൂമിയുമായുള്ള ആത്മബന്ധം ഉറപ്പിച്ചു. വരിക്കാരായതിലൂടെ വധൂവരന്മാര്‍ അടുത്ത തലമുറയിലേക്ക് ജന്മഭൂമിയുടെ വായനാ സംസ്‌കാരത്തെ ഏറ്റെടുക്കുകയായിരുന്നു.

ജന്മഭൂമിയുടെ തൃക്കോതമംഗലത്തെ മുന്‍ ഏജന്റ് കെ.സി. രാധാകൃഷ്ണന്റെയും അജിതകുമാരിയുടെയും മകന്‍ നന്ദഗോപാലിന്റെയും ബിജെപി വാകത്താനം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുകുമാരന്‍ നായരുടെയും സുജാതയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും വിവാഹ വേദിയാണ് ഈ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചത്. വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനമായിരുന്നു. വിവാഹമണ്ഡപത്തില്‍ വധുവരന്മാര്‍ക്ക് ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറി. തുടര്‍ന്ന്, വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഒട്ടേറെ ആളുകളും പദ്ധതിയില്‍ ചേര്‍ന്നു.

ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് കെ.ആര്‍. വിശ്വംഭരന്‍, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ആര്‍.സി. രാജേഷ്, കെ.സി. ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കടുത്തു. മംഗള നിധി ഖണ്ഡ് സംഘചാലക് കെ.ആര്‍. വിശ്വംഭരന്‍ വധുവരന്മാരില്‍നിന്ന് ഏറ്റുവാങ്ങി.