Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Sep 13, 2026, 07:35 am IST
inVaradyam

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളെ ആസ്പദമാക്കി ഹിന്ദു ധര്‍മ്മത്തെ ഇകഴ്‌ത്തി കാട്ടാന്‍ പല തരത്തിലുള്ള ആഖ്യാനങ്ങള്‍ നവമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉള്ള പല തരം വേദികളിലൂടെ ഇന്ന് പലരും നടത്തിവരുന്നു.

ഹിന്ദു സംസ്‌കൃതിയുടെ ആധാരശിലയായ ഹിന്ദു ധര്‍മ്മത്തെ കുറിച്ച് ശരിയായ രീതിയില്‍ ബോധ്യം വരുത്താന്‍ ഉതകുന്ന ഒരു പഠന-ബോധന പദ്ധതിയോ അതു നടപ്പാക്കാന്‍ പര്യാപ്തമായ പഠനാലയങ്ങളോ ഇന്ന് ഇല്ല.

അതിനാല്‍ ഇത്തരം അപവ്യാഖ്യാനങ്ങള്‍ സമൂഹത്തില്‍, പ്രത്യേകിച്ച് യുവതലമുറയില്‍, ഹിന്ദു ധര്‍മ്മത്തെ കുറിച്ച് തെറ്റായ ധാരണകള്‍ ഉളവാക്കുന്നു.

ഈ സാഹചര്യത്തില്‍ ഭാവാത്മകമായ രീതിയില്‍ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും യുക്തിയുക്തവും തെളിവുസഹിതവും ആയ സമാധാനം നല്‍കുവാന്‍ സഹായിക്കുന്ന ആശയതലത്തെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഏതൊരു ജീവിസമൂഹത്തിനും അതിന്റെ സവിശേഷതകളെ അനന്തരതലമുറയിലേക്കു പകരാനുള്ള സംവിധാനം (Mechanism) പ്രകൃത്യാ ഉണ്ടെന്നു കാണാം. അതാതിന്റെ ജീവിതസാഹചര്യത്തിനൊത്തു നിലനില്‍ക്കാന്‍ ഈ തനിമയുടെ അറിവ് ആവശ്യമാണ്.

അറിവിന്റെ ഈ കൈമാറ്റ പദ്ധതി വിവിധ മനുഷ്യസമൂഹങ്ങളില്‍ അതാതിനു യോജിച്ച രീതിയില്‍ രൂപപ്പെട്ട് നിലനിന്നു പോരുന്നതായി നരവംശ ശാസ്ത്രം പഠിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.

ഭാരതത്തിന്റെ വഴി

ഹിന്ദു സമൂഹത്തിനും അത്തരം ഒരു പദ്ധതി ഉണ്ടായിരുന്നു. ഇവിടെ അതിനു രണ്ടു കൈവഴികളും ഉണ്ടായിരുന്നു. ഗുരുകുലം തൊട്ട് സര്‍വകലാശാല വരെയുള്ള പദ്ധതി ആണ് ഒന്ന്. രണ്ടാമത്തേത് പരിവ്രാജകപദ്ധതി ആണ്.

ബൗദ്ധികമായി പ്രത്യേക നിലവാരം ഉള്ളവര്‍ക്കാണ് ഉപരിപഠനവുമായി ബന്ധപ്പെട്ട സര്‍വകലാശാലകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. സാധാരണക്കാര്‍ക്ക് അവരുടെ നിലവാരത്തില്‍ അറിവു പകരാന്‍ ഉതകുന്നതായിരുന്നു പരിവ്രാജകപദ്ധതി.

നിത്യജീവിതത്തിന്റെ ബദ്ധപ്പാടുകളില്‍പ്പെട്ടു കിടക്കുന്നവര്‍ക്ക് അധികാരികമായ അറിവിന്റെ വെളിച്ചം ആവോളം പകര്‍ന്നു നല്‍കിയത് ആസേതുഹിമാചലം വനം, ഗ്രാമം, നഗരം എന്നിവിടങ്ങളില്‍ ഉടനീളം സദാ സഞ്ചരിച്ചു പോന്ന ഈ പരിവ്രാജകഗണങ്ങള്‍ ആയിരുന്നു. ബാണഭട്ടന്റെ ഹര്‍ഷചരിതത്തില്‍ ഇത്തരം ഇരുപത്തിയൊന്ന് ഗണങ്ങളെ വര്‍ണ്ണിക്കുന്നുണ്ട്.

ഏതാണ്ട് പൊതുവര്‍ഷം എട്ടാം നൂറ്റാണ്ടു മുതല്‍ ഈ രണ്ടു പദ്ധതികളും ക്രമേണ അന്യംനിന്നു. ഈ വിശാല ഭാരതത്തിന്റെ ചില തുരുത്തുകളില്‍ മാത്രം ചില പ്രത്യേക സമുദായങ്ങളില്‍ മാത്രം ചില പ്രത്യേക സമ്പ്രദായികളുടെ ഇടയില്‍ മാത്രം ആയി പാരമ്പര്യ രീതിയിലുള്ള ഈ അറിവുകൈമാറ്റം ഒതുങ്ങി.

ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇത്തരം സംവിധാനങ്ങള്‍ അവയുടെ പരിമിതമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങി നിലനിന്നു പോന്നുവെന്ന് ധരംപാലിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഈ സംവിധാനങ്ങള്‍ വഴി ആശയപരമായ, ജീവിതചര്യാപരമായ ഒരു പൊതു ചട്ടക്കൂട് ആസേതുഹിമാചലപര്യന്തയായ ഈ ഭാരതഭൂമിയിലെ ഹിന്ദു സമൂഹത്തില്‍ ആയിരക്കണക്കിന് ആണ്ടുകളിലൂടെ നിലനിന്നു വന്നിരുന്നു.

ഇത്തരം ഒരു പൊതു ചട്ടക്കൂട് ഇവിടെ ഉണ്ടായിരുന്നതായി ദേബീപ്രസാദ് ചട്ടോപാധ്യായ, ധൂര്‍ജ്ജടീപ്രസാദ് മുക്കര്‍ജി, ഏ.ആര്‍. ദേശായി തുടങ്ങിയ മാര്‍ക്‌സിയന്‍ ചിന്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അവരില്‍ ധൂര്‍ജ്ജടീപ്രസാദ് എന്ന സാമൂഹ്യ ശാസ്ത്ര പണ്ഡിതന്‍ തന്റെ Modern Indian Culture എന്ന പുസ്തകത്തില്‍ പറയുന്നത് ഇസ്ലാം മതത്തെ അനുവര്‍ത്തിക്കുന്ന ഭാരതീയരും ഈ പൊതു ചട്ടക്കൂടിനെ ഉള്‍ക്കൊണ്ടിരുന്നു എന്നാണ്.
(തുടരും)

Tags: ramayanaHinduismMahabharataEpics and PuranasModern Indian Culture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

പുതിയ വാര്‍ത്തകള്‍

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.