Kerala

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ അദ്ധ്യാപകരുടേതടക്കം എല്ലാ താത്കാലിക നിയമനങ്ങള്‍ക്കും പൊലീസ് ക്‌ളിയറന്‍സ് നിര്‍ബന്ധമാക്കി.
സ്ഥിര നിയമനങ്ങളില്‍ ഇതു നേരത്തെതന്നെ ബാധകമാണെങ്കിലും താത്കാലിക നിയമനങ്ങളിലും ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തി.
താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിന് സ്‌കൂളുകള്‍ നല്‍കുന്ന പരസ്യങ്ങളിലും ‘പൊലീസ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം’ എന്ന് പ്രത്യേകം നല്‍കണം.

വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും സ്‌കൂളുകളിലും ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സ്ഥിരം ജീവനക്കാരെ മാത്രമേ ചുമതലപ്പെടുത്താന്‍ പാടുള്ളൂവെന്നും സ്ഥാപന മേധാവിയുടെ ഔദ്യോഗിക ഫോണ്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
അധ്യാപകര്‍ ലഹരിമരുന്നു കേസുകളിലടക്കം പിടിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ നിര്‍ദേശങ്ങള്‍.

 

 

Recent Posts