Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

പാലക്കാട് ജില്ലയിലെ കോങ്ങാടുള്ള നാരായണന്‍കുട്ടി നായര്‍ എന്ന ജന്മിയെ രാവുണ്ണി ഉള്‍പ്പെടെയുള്ള നക്സലൈറ്റുകള്‍ വധിച്ചത് വെറും ഗുണ്ടായിസമായിരുന്നുവെന്നും പണവും സ്വര്‍ണ്ണവും കൊള്ളയടിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നുമുള്ള വെളിപ്പെടുത്തലുമായി മകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 07:03 pm IST
inKerala
നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കോങ്ങാടുള്ള നാരായണന്‍കുട്ടി നായര്‍ എന്ന ജന്മിയെ രാവുണ്ണി ഉള്‍പ്പെടെയുള്ള നക്സലൈറ്റുകള്‍ വധിച്ചത് വെറും ഗുണ്ടായിസമായിരുന്നുവെന്നും പണവും സ്വര്‍ണ്ണവും കൊള്ളയടിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നുമുള്ള വെളിപ്പെടുത്തലുമായി മകന്‍. ആ കൊലപാതകം നടന്ന 56 വര്‍ഷത്തിന് ശേഷം ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് കോങ്ങാട് ജന്മി നാരായണന്‍കുട്ടിനായരുടെ മകന്‍ വേണുഗോപാല്‍ മാങ്ങാട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. .

1970ല്‍ നടന്ന കോങ്ങാട് നക്‌സലൈറ്റ് ആക്ഷനിലാണ് മുണ്ടൂര്‍ രാവുണ്ണി എന്ന നക്സലൈറ്റ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ജന്മിയായ നാരായണ്‍കുട്ടിനായരെ വധിച്ചത്. പക്ഷെ ഈ വധവുമായി ബന്ധപ്പെട്ട് ഇതുവരെ രാവുണ്ണിയും കൂട്ടരും പ്രചരിച്ചതെല്ലാം അവാസ്തവമായ കാര്യങ്ങളായിരുന്നോ? നാട്ടുകാര്‍ക്ക് നന്മകള്‍ ചെയ്തിരുന്ന നാരായണന്‍കുട്ടിനായര്‍ എന്ന ജന്മിയെ നക്സലൈറ്റുകള്‍ വില്ലനാക്കി ചിത്രീകരിക്കകയായിരുന്നോ? കോങ്ങാട് ആക്ഷന് നേതൃത്വം നല്‍കിയ മുണ്ടൂര്‍ രാവുണ്ണിയും നക്‌സല്‍ ചരിത്രകാരന്മാരും പറഞ്ഞതും എഴുതിയതുമെല്ലാം ഇല്ലാക്കഥകളാണെന്ന് വെല്ലുവിളിക്കുകയാണ് കോങ്ങാട് ആക്ഷനില്‍ കൊല ചെയ്യപ്പെട്ട കോങ്ങാട് നാരായണന്‍കുട്ടി നായരുടെ മകന്‍ വേണുഗോപാല്‍ മങ്ങാട്ട്. ആ കൊലപാതകം നടന്ന് 56 വര്‍ഷത്തിന് ശേഷമാണ് വേണുഗോപാലിന‍് സത്യം പറയാന്‍ ധൈര്യമുണ്ടാകുന്നത്.

താനറിയുന്ന അച്ഛനെ ജനങ്ങള്‍ക്ക് മുന്നില്‍ ക്രൂരനായി മാറ്റിയത് ആരാണ് ? ജീവിതം ഒരു ചക്രം പോലെയാണ്. ആ ചക്രം പിന്നീട് സത്യത്തിലേക്ക് ചെന്നെത്തും എന്ന് വേണുഗോപാല്‍ മങ്ങാട് വിശ്വസിക്കുന്നു. “ജനങ്ങൾക്ക് എല്ലാം പ്രിയങ്കരൻ ആയ തന്റെ അച്ഛൻ കൊല്ലപ്പെട്ടതിന് ശേഷം അതിക്രൂരൻ ആയ ജന്മി ആയത് എങ്ങിനെ ? തന്റെ പാവം അച്ഛനെ നക്സലൈറ്റുകള്‍ എന്ന് വിളിക്കുന്ന ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തുകയും തന്റെ കുടുംബത്തെ നശിപ്പിക്കുകയും ചെയ്തതതിനെ വിപ്ലവം എന്ന് പേരിട്ടത് ആരാണ്?”- 56 വര്‍ഷങ്ങള്‍ക്ക് ശേഷം വേണുഗോപാല്‍ ആ സംഭവ കഥ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ ഒരു പാട് ചോദ്യങ്ങളാണ് ഈ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉയര്‍ത്തുന്നത്.
:
ജൂലായ് 31ന് അച്ഛന്റെ ജ്യേഷ്ഠന്‍ ചിന്നുക്കുട്ടന്‍ നായര്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്ന ശ്രാദ്ധ ദിവസമായിരുന്നു നക്സലൈറ്റുകള്‍ തെരഞ്ഞെടുത്തത് അതിന്റെ തലേനാള്‍ ആയ ജൂലായ് 30 ആണ്. ഡിഐജി രാജനും ഞങ്ങളുടെ വീട്ടില്‍ ശ്രാദ്ധത്തിന് എത്തുമ്പോള്‍ കൊല്ലുക എന്നതും നക്സലൈറ്റുകളെ ലക്ഷ്യമായിരുന്നു. ചിന്നുക്കുട്ടന്‍നായരുടെ മകളുടെ ഭര്‍ത്താവാണ് ഡിഐജി രാജന്‍. ഡിഐജിയെ വധിക്കുക എന്നതായിരുന്നു നക്സലൈറ്റുകളുടെ ആദ്യലക്ഷ്യം. രണ്ടാമത്തെ ലക്ഷ്യം എന്റെ അച്ഛന്‍ നാരായണന്‍കുട്ടി നായരായിരുന്നു.

“വീടുകഴിഞ്ഞാല്‍ പടിപ്പുര. പടിപ്പുരയില്‍ തന്നെ നാല് ബെഡ് റൂമുണ്ട്. അവിടെ ദേഹണ്ണക്കാര്‍ സദ്യ ഒരുക്കാന്‍ വന്നിട്ടുണ്ട്. അച്ഛന്‍ കുളിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന വേലക്കാരി ദേവകി അകത്തേക്ക് കള്ളന്‍ കള്ളന്‍ എന്ന് പറഞ്ഞ് അകത്തേക്ക് ഓടി വന്നു. അപ്പോള്‍ പുറത്ത് നക്സല്‍ബാരി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളി കേട്ടു. ഞാന്‍ ഓടിച്ചെന്ന് അച്ഛനോട് പറഞ്ഞു: അച്ഛാ, നക്സലൈറ്റ് വന്നിട്ടുണ്ട്…അച്ഛന്‍ പിന്നാമ്പുറത്തുകൂടെ ഓടിപ്പോയിക്കോളൂ എന്ന് പറഞ്ഞു. ഇല്ലാ ഞാന്‍ എന്റെ മക്കളെ വിട്ട് ഓടിപ്പോകില്ല എന്ന് അച്ഛന്‍ പറഞ്ഞു. അതിനിടെ നക്സലൈറ്റ് സംഘം. ആരാണ് ഗൃഹനാഥന്‍ എന്ന് ഉറക്കെ ചോദിച്ച് വീട്ടനികത്തെ പ്രധാന കാര്യസ്ഥനെ കെട്ടിയിട്ടു. അപ്പോള്‍ ഞാനാണ് ഗൃഹനാഥന്‍ എന്ന് പറഞ്ഞ് അച്ഛന്‍ അവിടേക്ക് എത്തി. രാവുണ്ണി അച്ഛന്റെ നെഞ്ചത്ത് തോക്ക് വെച്ചു. കാര്യസ്ഥനെ കട്ടപ്പാര കൊണ്ട് അടിച്ചു. അമ്മയുടെ കഴുത്തിലെ സ്വര്‍ണ്ണം അഴിച്ചുവാങ്ങി. മുകളില്‍ പോയി വീട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണ്ണം ഊരിവാങ്ങി. പിന്നീട് സേഫ് എവിടെയാണ് എന്ന് നക്സലൈറ്റുകള്‍ ചോദിച്ചു. ഇവിടെ സേഫ് ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന ഒരു സേഫ് അവര്‍ വെട്ടിപ്പൊളിച്ചു. ഉള്ളില്‍ നിറയെ പുസ്തകങ്ങളായിരുന്നു. “- ആ നക്സലൈറ്റ് ആക്രമണദിവസം ഓര്‍ത്തെടുത്ത് വേണുഗോപാല്‍ മാങ്ങാട് പറയുന്നു.

“കിലോക്കണക്കിന് സ്വര്‍ണ്ണം ഇവിടെയുണ്ട് എന്നായിരുന്നു നക്സലൈറ്റുകള്‍ കരുതിയിരുന്നത്. അമ്മയുടെ ചില്ലളമാരയില്‍ നിന്നും രണ്ടായിരം രൂപയും കിട്ടയതല്ലാതെ മറ്റൊന്നും അവര്‍ക്ക് കിട്ടിയില്ല. എന്തിനാണ് നിങ്ങള്‍ എന്റെ അച്ഛനെ കൊല്ലുന്നത് എന്ന്.കുട്ടിയായ ഞാന്‍ നക്സലൈറ്റുകളോട് ചോദിച്ചു നിന്റെ അച്ഛന്‍ ജന്മിയാണ്, ജന്മികളെ ഉന്മൂലനം ചെയ്യുകയാണ് നക്സലൈറ്റുകളുടെ ലക്ഷ്യമെന്നും നിന്റെ അളിയന്‍ രാജന്‍ വര്‍ഗ്ഗീസിനെ കൊന്നതിന് പ്രതികാരം ചെയ്തിട്ടാണ് ഞങ്ങള്‍ ഇവിടെ വന്നത് എന്നും നക്സലൈറ്റുകള്‍ പറഞ്ഞു.എന്റെ അച്ഛന്‍ ജന്മിയൊന്നുമല്ല. നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണ്. എന്ന് ഞാന്‍ പറ‍ഞ്ഞു നോക്കി. പക്ഷെ അവര്‍ അച്ഛനെ വിടാന്‍ ഒരുക്കമല്ലായിരുന്നു. അച്ഛനെ വീട്ടില്‍ നിന്നും പടിപ്പുരയുടെ പുറത്തുള്ള തിട്ടയില്‍ കൊണ്ടു പോയി നിര്‍ത്തി. അച്ഛനെ പിന്നില്‍ നിന്നും കത്തികൊണ്ട് അവര്‍ വെട്ടി. വെട്ടിയതിന് ശേഷം പിന്നില്‍ നിന്നും ചവുട്ടി. ആദ്യ വെട്ടില്‍ തന്നെ അച്ഛന്‍ മരിച്ചു. തുടര്‍ന്ന് അവര്‍ അച്ഛന്‍ തല അറുത്തു. പിന്നീട് അവര്‍ കുളത്തില്‍ പോയി കൈകഴുകി സ്ഥലം വിട്ടു. തൊട്ടപ്പുറത്തെ കുളത്തില്‍ ആയുധങ്ങല്‍ വലിച്ചെറിഞ്ഞു.”- വേണുഗോപാല്‍ മാങ്ങാട് പറഞ്ഞു.

നക്സലൈറ്റുകളുടെ ജയില്‍ച്ചാട്ടവും കള്ളക്കളി

കോങ്ങാട് നാരായണന്‍കുട്ടിനായരെ വധിച്ച മുണ്ടൂര്‍ രാവുണ്ണിയും മറ്റും പിന്നീട് ജയിലിലായി. പക്ഷെ 1971 മെയ് 26-നാണ് മുണ്ടൂര്‍ രാവുണ്ണിയും കൂട്ടരും വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടി. കേരളത്തിലെ ഏറ്റവും വലിയ ജയിൽ ചാട്ടങ്ങളിൽ ഒന്നാണിത്. പക്ഷെ ഈ വിയ്യൂര്‍ ജയില്‍ചാട്ടം ജയില്‍ അധികൃതരുടെ ഒത്താശയോടെ നടന്നതാണെന്ന് വേണുഗോപാല്‍ മങ്ങാട് പറയുന്നു. “ചാടിയത് ഒരാളല്ല; ഒരാളാണെങ്കില്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യാന്‍ വരുന്ന വാഹനത്തില്‍ കയറി രക്ഷപ്പെടാം. ഇത് 9 പേര്‍, അതും കുപ്രസിദ്ധമായ, വലിയ കോളിളക്കം സൃഷ്ടിച്ച ഒരു കേസിലെ പ്രതികള്‍ ഒരുമിച്ച് രക്ഷപ്പെടുക എന്നത് തികച്ചും അസ്വാഭാവികമായ കാര്യമാണ്. ഉദ്യോഗസ്ഥരുടെ ഒത്താശ അവര്‍ക്ക് കിട്ടിയിട്ടുണ്ട്. ഒന്ന്, ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക നേട്ടം കിട്ടിയിട്ടുണ്ട്. അതല്ലെങ്കില്‍ ജയില്‍ അധികൃതരുടെ ബന്ധുക്കളെയോ മക്കളെയോ ഭീഷണിപ്പെടുത്തി കാര്യം നേടി. ഇതിന്റെ സൂചനകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ സ്രോതസ്സ് വ്യക്തമാക്കാന്‍ എനിക്ക് കഴിയില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പോലെ അഞ്ചരമീറ്റര്‍ ഉയരുമുള്ള, നിരന്തരം നിരീക്ഷണമുള്ള ഒരു കോട്ടയില്‍ നിന്ന് അങ്ങനെ എളുപ്പത്തില്‍ ചാടാന്‍ കഴിയില്ല. ഇന്നത്തെപ്പോലെ സി.സി.ടി.വി ഇല്ലെങ്കിലും ക്യാമറകള്‍ കാണുമല്ലോ. കൂടാതെ എല്ലാ പ്രധാന പോയിന്റുകളിലും ശക്തമായ കാവല്‍ കാണും; ആ സെന്‍ട്രിയെ മറികടന്ന് എങ്ങനെ പോകും? പിരമിഡ് ഉണ്ടാക്കി എന്നൊക്കെ പറയുന്നത് സിനിമക്കഥയാണ്. ജയിലില്‍ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടാവാം, ഇല്ലാതിരിക്കാം. പക്ഷേ പ്രചരിച്ച കഥ വിശ്വസനീയമല്ല. ജയില്‍ചാട്ടം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തന്നെയാണ് നടന്നത്. ഇത് എന്നോട് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് പറഞ്ഞതാണ്. അത് അറിയാനുള്ള സ്വാധീനം എനിക്ക് പോലീസ് വകുപ്പില്‍ ഉണ്ടായിരുന്നു.”- വേണുഗോപാല്‍ മങ്ങാട് പറയുന്നു.

വേണുഗോപാലന്‍നായര്‍ തന്റെ ആത്മകഥ എഴുതിക്കഴിഞ്ഞിരിക്കുന്നു. വൈകാതെ അത് പ്രസിദ്ധീകരിക്കും. അതോടെ കോങ്ങാട്ടെ നക്സലൈറ്റ് കൊലപാതകത്തിന്റെ യഥാര്‍ത്ഥസത്യം പുറത്തുവരും.

Tags: Keralas first naxalite murderVenugopal mangadLatest newskongadu murderKongad naxal attackKongad naxal murderKongad Narayanan kutty nair murderMundoor RavunniViyyur jailbreak
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)
India

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

India

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.