Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയത് ഇറാന്‍ പ്രസിഡന്‍റ് പെസഷ്കിയന്റെ കൈകോര്‍ത്തുപിടിച്ച് മോദി നടക്കുന്ന ഫോട്ടോയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 05:50 pm IST
inIndia

ന്യൂദല്‍ഹി: ഓരോ രാജ്യത്തിനും നയതന്ത്ര സ്വാതന്ത്ര്യം ഉണ്ട് എന്ന കാര്യം ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു മോദി ഈ ബ്രിക്സ് ഉച്ചകോടിയിലൂടെ. യുഎസിന് എതിരായ രാജ്യങ്ങളുടെ നേതാക്കള്‍ ആണ് ന്യൂദല്‍ഹിയില്‍ പറന്നിറങ്ങിയവരില്‍ ഭൂരിഭാഗവും. റഷ്യ പ്രസിഡന്‍റ് പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങ്, ഇറാന്‍ പ്രസിഡന്‍റ് പെസഷ്കിയാന്‍ …അങ്ങിനെ പട്ടിക നീളുന്നു. അതില്‍ ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയത് ഇറാന്‍ പ്രസിഡന്‍റ് പെസഷ്കിയന്റെ കൈകോര്‍ത്തുപിടിച്ച് മോദി നടക്കുന്നതിന്റെ ആ ഫോട്ടോയാണ്. മോദിയുടെ സ്നേഹത്തോടെയുള്ള ഉറച്ച ആ കൈകോര്‍ക്കലില്‍ ഒരു ആഴത്തിലുള്ള സൗഹൃദത്തിന്റെ ഊഷ്മളത പെസഷ്കിയാന്‍ അനുഭവിക്കുന്നുണ്ടെന്നത് അദ്ദേഹത്തിന്റെ മുഖത്തെ ഇളം പുഞ്ചിരിയില്‍ നിന്നും വായിച്ചെടുക്കാനാവും. അമേരിക്ക ഇറാനില്‍ ഏറ്റവും മാരകമായ ബോംബാക്രമണം നടത്തുമ്പോള്‍ ഇറാന്റെ പ്രസിഡന്‍റുമായി കൈകോര്‍ത്തുപിടിച്ച് നടക്കാന്‍ മോദി കാണിച്ച ധൈര്യം നയതന്ത്ര വിദഗ്ധര്‍ പല രീതികളിലാണ് വിലയിരുത്തുക.

ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം യുഎസിന് പോലും പണയം വെയ്‌ക്കില്ല എന്നതിന്റെ വിളംബരമാണ് മോദി നടത്തിയത്. ഏത് രാജ്യവുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യയുടെ ഈ സ്വാതന്ത്ര്യം ആര്‍ക്കും പണയം വെച്ചിട്ടില്ലെന്ന വിളംബരമായിരുന്നു ഇത്. മാത്രമല്ല, ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പെസഷ്കിയാന്‍ ഇറാനില്‍ നിന്നും പുറപ്പെട്ടത് അമേരിക്കയെ വിമര്‍ശിച്ചുകൊണ്ടാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. ബ്രിക്സിന്റെ ലക്ഷ്യം തന്നെ ഏകപക്ഷീയതയെ നേരിടുക എന്നതാണെന്ന് ടെഹ്റാനില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് പറക്കുംമുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പെസഷ്കിയാന്‍ പറഞ്ഞു. “ലോകത്തെ ഏകപക്ഷീയതയും ഏകാധിപത്യവും കുറയ്‌ക്കുന്നതിന് പുതിയ സമീപനങ്ങള്‍ ആവശ്യമാണ്. ഇത് തന്നെയാണ് ബ്രിക്സിന്റെ ചട്ടക്കൂട്”- പെസഷ്കിയാന്റെ വാക്കുകള്‍ അമേരിക്കയ്‌ക്ക് നേരെയുള്ള വിമര്‍ശനമാണെന്നതില്‍ സംശയമില്ല. അമേരിക്കയുടെ ഏകാധിപത്യവും ഏകപക്ഷീയതയും കുറയ്‌ക്കുന്നതിനുള്ള നീക്കത്തില്‍ ബ്രിക്സ് താങ്ങാവുമെന്ന പ്രതീക്ഷയയായിരുന്നു ഇന്ത്യയിലേക്ക് പുറപ്പെടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിനുണ്ടായിരുന്നത്. യുദ്ധത്തിന്റെ നടുവില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കാന്‍ പെസഷ്കിയാന്‍ കാണിച്ച മനസ്സ് ഇന്ത്യയോടും മോദിയോടും ബ്രിക്സിനോടുമുള്ള അടുപ്പം തന്നെയാണ്.

ഇന്ത്യയുടെ വിദേശനയവും ദേശീയ നയവും യുഎസിന് അടിയറവെച്ചിരിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് ശക്തമായ മറുപടിയാണ് ബ്രിക്സിലൂടെ മോദി നല്‍കിയത്. ഇന്ത്യയുടെ നയങ്ങളും നയതന്ത്ര സ്വാതന്ത്ര്യവും പണയം വെച്ചിട്ടില്ലെന്നതിന്റെ വിളംബരമാണ് ദല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടിയില്‍ കണ്ടത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൈകോര്‍ത്ത് പിടിച്ച് ഇറാന്‍ പ്രസിഡന്‍റ് പെസഷിയാനൊപ്പം മോദി ഉറച്ച ചുവടുവെയ്‌പുകളോടെ നടന്നത്.

Tags: Modi PezeshkianBRICS SummitBRICSIran PresidentLatest newsMasoud PezeshkianIran IndiaBRICS 18th Summit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ ഞാൻ എഴുന്നേൽക്കില്ല , നിങ്ങൾ സൈന്യത്തെ വിളിക്കൂ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.