Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആലോചനാമൃതം: സ്വഭാവം

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Sep 12, 2026, 06:51 am IST
inSamskriti

സ്വഭാവമെന്നാല്‍ നമ്മുടെ പ്രകൃതമാണ് .ഈ സ്വഭാവത്തില്‍ വന്നുചേരുന്ന പലഅനിഷ്ടങ്ങള്‍ക്കും കാരണം ആറ് ശത്രുക്കളാണ്. ഈ ശത്രുക്കള്‍ പലതരത്തില്‍ നമ്മെ അസ്വസ്ഥചിത്തരാക്കുന്നു. ഈ ഷഡ്രിപുക്കള്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയത്രെ. ഇവയോടുള്ള നമ്മുടെ സൗഹൃദം അതിരുകടന്നതാകുമ്പോള്‍ ജീവിതത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുന്നു. ഈ ഷഡ്രിപുക്കളില്‍ ഏറ്റവും അപകടകാരികളാണ് കാമവും ക്രോധവും.

‘ധ്യായതോ വിഷയാന്‍ പുംസഃ
സംഗസ്‌തേഷുപജായതേ
സംഗാത് സംജായതേ കാമഃ
കാമാത് ക്രോധാത് അഭിജായതേ
ക്രോധാത് ഭവന്തി സമ്മോഹഃ
സമ്മോഹാത് സ്മൃതി വിഭ്രമഃ
സ്മൃതി വിഭ്രമാത് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി’

സദാ ഭൗതികവിഷയചിന്താബദ്ധനായ മനുഷ്യന്‍ തദ്വിഷയകമായി ആസക്തിപൂര്‍ണ്ണനായിരിയ്‌ക്കും. അതിലേക്ക് അയാള്‍ നിരന്തരം യത്‌നിയ്‌ക്കുന്നു. ഈ യത്‌നം ഫലപ്രദമാകാതെവരുമ്പോള്‍ ക്രോധം ഉണ്ടാകുന്നു. ക്രോധാന്ധനായ മനുഷ്യന്‍ എന്തുംചെയ്യുന്നു. അത്തരം പ്രവൃത്തികള്‍ ഭീതിജനകവും വിനാശകരവുമാകുന്നു. കാമക്രോധങ്ങളാല്‍ സൃഷ്ടമാകുന്ന ഈ സാഹചര്യം നാം ഒഴിവാക്കേണ്ടതുതന്നെയാണ്.

‘ആവൃതം ജ്ഞാനമേതേന
ജ്ഞാനിനോ നിത്യ വൈരിണം
കാമരൂപേണ കൗന്തേയ
ദുഷ്പുരേണാനലേന ച’

ജ്ഞാനിയ്‌ക്ക് കാമം ഏതു പ്രകാരത്തിലും വൈരിതന്നെ. അത് അഗ്‌നിയെപ്പോലെയാണ്. എത്ര പിടിച്ചെടുത്താലും മതിയാവുകയില്ല. ലോഭ മോഹങ്ങളും ഇതേവിധമാണ്. ലോഭമെന്നാല്‍ ധാരാളിത്തം. ധൂര്‍ത്തിന്റെ ഫലമാകട്ടെ, കഷ്ടതയും. നന്മയ്‌ക്കുവേണ്ടി ലോപമില്ലാതെ

ചെലവാക്കണമെങ്കിലും ലോഭിയായിമാറിയാല്‍ സാമ്പത്തികപതനമാണ് ഫലം. മോഹമാണ് ജീവിതത്തില്‍ നമ്മെ നിലനിര്‍ത്താന്‍ പ്രേരിപ്പിയ്‌ക്കുന്നതുതന്നെ. പക്ഷേ ആ മോഹം അതിരുകടന്നതാകുമ്പോള്‍ അനിയന്ത്രിതമായ ആഗ്രഹത്തിന്റെ അനന്തരഫലമെന്നോണം കുമാര്‍ഗ്ഗങ്ങളിലൂടെ മനസ്സ് ചരിയ്‌ക്കുന്നു. ധര്‍മ്മാധര്‍മ്മ വിവേചനവും നഷ്ടമാകുന്നു.

‘ത്രിവിധം നരകസ്യേദം
ദ്വാരം നാശന മാത്രനഃ
കാമഃ ക്രോധ സ്തഥാ ലോഭഃ
തസ്മാദേതത് ത്രയം ജയേത്.’

കാമക്രോധ ലോഭ മോഹ മദ മാത്സര്യങ്ങള്‍ തമസ്സമാനമാകുന്നു. ഈ ഷഡ്‌രിപുക്കളെ അകറ്റിനിര്‍ത്തിയുള്ള ജീവിതം ‘തപസ്സമാനവും’ !

ജ്ഞാനമെന്ന ബോധത്തില്‍ നിന്നും സ്വഭാവം സൃഷ്ടമാകുന്നുവെങ്കില്‍ എവിടെയും, സ്വ -ഭാവത്തില്‍ ജ്ഞാനമില്ലാത്ത അവസ്ഥ അപകടകരമാണ്. സ്വഭാവ മഹിമയില്‍ ജ്ഞാനസ്വരൂപിണി പ്രശോഭിതയായി ഹൃദയശ്രീലകത്തില്‍ വിരാജിയ്‌ക്കുന്നു. സ്വഭാവചാതുരിയാണ് ഒരു മനുഷ്യനെ മറ്റുള്ളവര്‍ക്കു മുന്നില്‍ ഉദാത്തമായ പ്രേമാനുഭൂതിയ്‌ക്കു പാത്രമാക്കുന്നത് !

Tags: Hindu spiritualityആലോചനാമൃതം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്

Samskriti

ആലോചനാമൃതം: ‘ആര്‍ദ്രത കവിതപോലെയാണ്’

Samskriti

ആലോചനാമൃതം: സത്സംഗത്തിന്റെ സൗന്ദര്യം

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.