തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ ഇപ്പോഴത്തെ സാഹചര്യം കാണുമ്പോള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണോ സര്‍ക്കാര്‍ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി. ഭരിക്കാന്‍ അറിയില്ലെങ്കില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രാജി വെച്ച് ഒഴിയണമെന്നും ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളിയിലും അമ്പലത്തിലും പോയി വഴിപാട് കഴിച്ചാല്‍ മഴ പെയ്യില്ല, പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമായിരുന്നു.
സതീശനും മന്ത്രിക്കും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ആവശ്യപ്പെട്ടാല്‍ വൈദ്യുതി ലഭിക്കും. ഇല്ലെന്ന് പറയുന്നത് വെറുതെയാണ്.
വലിയ വെള്ളപ്പൊക്കമോ കടുത്ത വരള്‍ച്ചയോ ഉണ്ടായാലും മുന്‍കാലങ്ങളില്‍ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിരുന്നു. അന്നത്തെ മുഖ്യമന്ത്രിക്ക് മികച്ച ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. താന്‍ അത് പ്രായോഗികമാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് പ്രതിസന്ധികള്‍ ഒഴിവായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
















