തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ നിയമ കുരുക്കില്‍ കരുതലോടെ നീങ്ങാന്‍ സിപിഐ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായിയെ പിന്തുണയ്‌ക്കുന്നത് എടുത്തുചാട്ടമാകുമെന്നാണ് നേതൃത്വം കരുതുന്നത്. വിഷയം തത്കാലം രാഷ്‌ട്രീയമായി ഏറ്റെടുക്കേണ്ടെന്നും സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. ഇ ഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌റെ നീക്കം അറിഞ്ഞശേഷം നിലപാടുറപ്പിച്ചാല്‍ മതിയാകും. ഇതില്‍ തങ്ങള്‍ കക്ഷിയല്ലെന്ന പൊതു നിലപാടിലേക്കാണ് സിപിഐ നീങ്ങുന്നത്. വീണയ്‌ക്കുമേല്‍ മാത്രമായിരുന്ന കുരുക്ക് പിണറായിക്കും ഏറ്റവുമൊടുവില്‍ റിയാസിനുമെതിരെയും നീളുന്നതില്‍ സിപിഐ അസ്വസ്ഥരാണ്. ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കാന്‍ കഴിയാത്ത വിധമുള്ള പ്രതിസന്ധിയിലേക്കാണ് മുന്നണി നീങ്ങുന്നതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
















