ഷിംല: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി. പ്രതിയും ഇരയും മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന് പരസ്പരം അറിഞ്ഞിരിക്കെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നത് കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി വിധിച്ചു.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന 31 കാരിയുടെ പരാതിയില്‍ പ്രതിയായ ജ്യോതിഷിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി സ്ത്രീയുടെ ആഗ്രഹത്തിന് വിരുദ്ധമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.
















