Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി. സാധാരണ ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചയ്‌ക്കകം തീര്‍പ്പാക്കണം. ഹര്‍ജികളില്‍ മറുപടി നല്‍കുന്നതിനായി അഭിഭാഷകര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നോ ബന്ധപ്പെട്ടവരില്‍നിന്നോ നിര്‍ദേശങ്ങള്‍ തേടുന്നതിന് അനുവദിക്കുന്ന സമയം ഏഴ് പ്രവൃത്തിദിവസത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്.

മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന് പരമാവധി ആറാഴ്ചയാണ് സമയപരിധിയായി നിശ്ചയിച്ചിട്ടുളളത്. ജാമ്യ ഹര്‍ജികളിലെ വാദം കേള്‍ക്കലും തീര്‍പ്പാക്കലും വേഗത്തിലാക്കുന്നതിനായി സുപ്രീം കോടതി മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നടപടി. ജാമ്യ ഹര്‍ജികളിലെ നടപടികള്‍ അനാവശ്യമായി നീളുന്നത് ഒഴിവാക്കി വേഗത്തില്‍ തീരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം.

 

Recent Posts