തിരുവനന്തപുരം ; വിന്റേജ് ചിത്രങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമങ്ങൾക്കെതിരെ ബിജെപി നേതാവ് യുവരാജ് ഗോകുൽ . പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനും ഗുണ്ടയും ഒക്കെ ആക്കി പരിഹസിക്കുകയാണ് കോൺഗ്രസ് . ഇതിനെതിരെ ബിജെപി പ്രവർത്തകർ രംഗത്ത് വന്നതോടെ കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്നുവെന്ന മട്ടിൽ നിലവിളികളും ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഇനിയും മോദിയെ പരിഹസിച്ചാല്‍ മദാമ്മ വിളമ്പിയ പെഗ്ഗിന്റെ എണ്ണം വരെ തപ്പിയെടുത്ത് നാട്ടില്‍ പാട്ടാക്കുമെന്നാണ് യുവരാജ് പറയുന്നത്.
‘ കരച്ചില്‍ ആരംഭിച്ചിട്ടുണ്ടത്രേ…. ഇനിയും കരയാന്‍ ബാക്കി ഉണ്ടത്രേ…. കരച്ചില് മാറി അത് നിലവിളി ആകാനും സാധ്യത ഉണ്ടത്രേ….
ചായക്കടക്കാരന്‍ ചായ ആണ് ഒഴിച്ച് കൊടുത്തത്…. അത് പറയാന്‍ അഭിമാനമേയുള്ളൂ….
പക്ഷേ പോക്കറ്റടിക്കാരനും ഗുണ്ടയും ഒക്കെ ആക്കി പരിഹസിച്ചാല്‍ മദാമ്മ വിളമ്പിയ പെഗ്ഗിന്റെ എണ്ണം വരെ തപ്പിയെടുത്ത് നാട്ടില്‍ പാട്ടാക്കും….
അവിടം കൊണ്ടും നിര്‍ത്തിയില്ലേല്‍ കിടക്കുവല്ലേ മുതുമുത്തച്ഛന്‍ മുതല്‍ കൊച്ചു മകന്‍ വരെയുള്ളവരുടെ അവതാര കഥകള്‍ ‘ എന്നാണ് യുവരാജ് പറയുന്നത്.
മാത്രമല്ല ‘ റെയില്‍വേ സ്റ്റേഷനിലെ പോക്കറ്റടിക്കാരന്‍, ഗുണ്ട അങ്ങനെ പലതായാണ് കോണ്‍ഗ്രസുകാര് മോദിജിയെ ചിത്രീകരിക്കാന്‍ ശ്രമിക്കണത്….ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍….തുറപ്പിക്കാതിരുന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് കൊള്ളാം…. ഇന്ദിരാമ്മയ്‌ക്കും..‘ എന്നും യുവരാജ് ഓർമ്മിപ്പിക്കുന്നു.
















