
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേടില്‍ പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 15 മുതല്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി തുടങ്ങി. അന്വേഷണ സംഘത്തിലെ എസ് പി സഖറിയയാണ് നോട്ടീസ് നല്‍കിയത്.
രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച്ച ഉണ്ടായെന്ന് കണ്ടെത്തലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നീക്കം. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണല്‍ സെക്രട്ടറി ഹരി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് പൊലീസ് മേധാവി കത്ത് നല്‍കി.
പിഎസ്സിയോട് സര്‍ക്കാര്‍ നടപടി ആവശ്യപ്പെടും. അംഗങ്ങളെ ചോദ്യം ചെയ്തശേഷം ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും. 58 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്. പരീക്ഷയില്‍ ക്രമക്കേട് വിവരം അറിഞ്ഞിട്ടും പിഎസ്സി ചെയര്‍മാന്‍ നടപടി സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.