Kerala

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍ക്കലില്‍ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത് -ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഇവാന (അന്ന) ആണ് കൊല്ലപ്പെട്ടത്.

അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കുഞ്ഞിനെ കഴുത്തറത്ത നിലയില്‍ വിളവൂര്‍ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുടുംബപ്രശ്‌നമാണ് കൊലപാതക കാരണമെന്നാണ് വിവരം.

ക്രിസ്റ്റിയ്‌ക്കെതിരെ നാട്ടുകാര്‍ രോഷാകുലരായി പാഞ്ഞടുത്തതിനെ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് മലയിന്‍കീഴ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.