വഡോദര: “ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”, ദേശീയ സ്വർണ്ണ മെഡൽ ജേതാവായ ചെസ്സ് താരം വിശ്വ വഡോയ മോദിയെ നോക്കി ഇത്രയും പറഞ്ഞ് സന്തോഷത്തോടെ പൊട്ടിക്കരഞ്ഞു. ഗുജറാത്തിലെ വഡോദരയില്‍ നടന്ന ഒരു പരിപാടിയില്‍ മോദി പങ്കെടുത്ത ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിശ്വ വഡോയ. (വിശ്വ ഹിതേഷ്ഭായ് വഡോയ എന്നും അറിയപ്പെടുന്നു).
Vishwa Vadoya, a national gold medallist from a village in Junagadh, became emotional after meeting Prime Minister @narendramodi in Vadodara. She credited Khel Mahakumbh with shaping her sporting journey and helping her secure a coaching position with the Sports Authority of… pic.twitter.com/OwOAWB9lNC
— On Record (@OnRecordIndia) September 9, 2026
ഗുജറാത്തിലെ ജുനാഗഡിൽ നിന്നുള്ള 23 കാരിയായ അത്‌ലറ്റ് പ്രധാനമന്ത്രി മോദിയെ അടുത്തു കണ്ടപ്പോൾ വളരെയധികം വികാരഭരിതയാകുന്നത് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നന്ദിയോടെ കരഞ്ഞുകൊണ്ട് അവർ പറഞ്ഞു, “മോദിജി, നിങ്ങൾ എന്റെ അച്ഛന്റെ ദൈവമായിരുന്നു. … ഇന്ന് ഞാൻ എന്താണോ, അത് നിങ്ങൾ കാരണമാണ്.”
2010-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ആരംഭിച്ച ഒരു അടിസ്ഥാന കായിക സംരംഭമായ ഖേൽ മഹാകുംഭ് ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും അത്‌ലറ്റുകൾക്കും കായിക വിനോദങ്ങൾ പിന്തുടരാനുള്ള വേദി നൽകിയിരുന്നു. ഈ പദ്ധതിയാണ് വിശ്വ വഡോയയെ ചെസ്സില്‍ ഉയരാന്‍ സഹായിച്ചത്.. ഇത് ഒടുവിൽ FIDE-റേറ്റഡ് ചെസ് പരിശീലകയായി ജോലി നേടാൻ സഹായിച്ചു. “ഒരു കുഗ്രാമത്തില്‍ നിന്നും വന്ന പെണ്‍കുട്ടിയായ തനിക്ക് ജോലി കിട്ടിയത് മോദിയുടെ ഈ പദ്ധതി കാരണമാണ്”.- വിശ്വ വഡോയ പറയുന്നു.
















