Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടി.

വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായമാണ് സർക്കാർ ആരായുന്നത്. ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ, പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകണമോ, അതോ കേസ് എടുക്കാൻ തക്ക തെളിവുകൾ ഇഡി കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് നിയമ പരിശോധന നടക്കുന്നത്.

വിഷയത്തിൽ ഉടൻ തന്നെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, ഇത് രാഷ്‌ട്രീയമായി തിരിച്ചടിയാകുമോ എന്ന ആശങ്ക മറുവശത്ത് ഉയരുന്നുണ്ട്.