Kerala

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തലശ്ശേരി: കണ്ണൂര്‍ ദന്തല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ കോളേജ് പാത്തോളജി വിഭാഗം മുന്‍ മേധാവി ഡോ. എം.കെ. റാമിന്റെ ജാമ്യാപേക്ഷയില്‍ എസ്‌സി എസ്ടി കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേകകോടതി (സെഷന്‍സ് ജഡ്ജ്) എസ്. മനോജ് ഇന്ന് വിധി പറയും.

പ്രതി നീതിന്യായ വ്യവസ്ഥയോട് കൂറുപുലര്‍ത്തിയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പബ്ലിക് പ്രോസിക്യൂര്‍ കെ. അജിത്കുമാര്‍ വാദിച്ചത്. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കിഷോര്‍കുമാര്‍ വാദിച്ചു.