India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഒഎസ്എം സംവിധാനത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (എന്‍എസ്യു) സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. സമാനമായ ഒരു ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണിത്. ഇത്തരം പരാതികള്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍ തീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോടതിയെയോ സിബിഎസ്ഇയെയോ സമീപിക്കാമെന്ന് ബഞ്ച് വ്യക്തമാക്കി.

 

Recent Posts