ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധത്തിനിടെ ദളിത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്റെ പിതാവിനെ ആക്രമിച്ചെന്ന കേസില്‍ ഇന്‍ ഫ്‌ളുവന്‍സര്‍
സ്വതന്ത്ര ഭരദ്വാജിനെ ദല്‍ഹി കോടതി 14 ദിവസത്തേയ്‌ക്ക് റിമാന്‍ഡു ചെയ്തു. അതേസമയം തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഭരദ്വാജ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി
സെപ്റ്റംബര്‍ 5 നാണ് സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. സിജെപി നേതാക്കളും പെണ്‍കുട്ടിയും പിതാവും പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം , പോക്‌സോ നിയമം എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.
അതേസമയം എന്‍ഡിഎ നേതാവായ ചിരാഗ് പാസ്വാനുമായി തനിക്ക് അടുപ്പമുണ്ടെന്ന ഇയാളുടെ അവകാശവാദത്തിനെതിരെ ചിരാഗ് പ്രത്യേക പരാതി നല്‍കിയിട്ടുണ്ട്.
















