India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

സിജെപി നേതാവ് അഭിജിത് ദീപ്കെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം എടുത്തോ എന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വിവാദം പുകയുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സിജെപി നേതാവ് അഭിജിത് ദീപ്കെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം യഥാര്‍ത്ഥത്തില്‍ നേടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയം വര്‍ധിക്കുന്നു.  ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ വിവാദ പോസ്റ്റുകള്‍ നിറയുകയാണ്. ഈ വിഷയത്തില്‍ അഭിജിത് ദീപ്കെയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് കാട്ടി നിരവധി പോസ്റ്റുകള്‍ പലരും ഫെയ്സ്ബുക്കിലും എക്സിലും പങ്കുവെയ്‌ക്കുന്നുണ്ട്.

നേരത്തെ പോഡ്കാസ്റ്ററായ പ്രഖാര്‍ ഗുപ്തയും ചില ഓണ്‍ലൈന്‍ വിമര്‍ശകരും അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടി എന്ന അവകാശവാദത്തെ ചോദ്യം ചെയ്തിരുന്നു. റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും മറ്റു ചില മാധ്യമപ്രവര്‍ത്തകരും അഭിജിത് ദീപ്കെ ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരാളുടെ മകനായ അഭിജിത് ദീപ്കെയ്‌ക്ക് അതിന് മാത്രം പണമില്ലെന്നും വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി അഭിജിത് ദീപ്കെ താന്‍ സ്കോളര്‍ഷിപ്പ് നേടിയാണ് പഠിച്ചതെന്നും വാദിച്ചിരുന്നു. പക്ഷെ അഭിജിത് ദീപ്കെയുടെ ഇംഗ്ലീഷ് ഭാഷാനിലവാരം അങ്ങേയറ്റം താഴ്ന്നനിലയിലുള്ളതാണ് എന്നതും സംശയം ഉണര്‍ത്തിയിരുന്നു.

അതുപോലെ കാമ്പസില്‍ ഒപ്പം പഠിച്ച സഹപാഠികളുമായുള്ള അഭിജിത് ദീപ്കെയുടെ ഫോട്ടോകളും ഒന്നും കാര്യമായികാണാനില്ലെന്നും ചില മാധ്യമപ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് തന്റെ ബോസ്റ്റണ്‍ സര്‍വ്വകലാശാല ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ചോദിച്ചവരോട് പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ താന്‍ തന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാം എന്ന് ധിക്കാരത്തോടെ അഭിജിത് ദീപ്കെ മറുപടി പറയാന്‍ തുടങ്ങിയിരുന്നു.

അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്നും പബ്ലിക് റിലേഷനില്‍ മാസ്റ്റേഴ്സ് ബിരുദം നേടി എന്നതായിരുന്നു അഭിജിത് ദീപ്കെയുടെ അവകാശവാദം. അതുപോലെ താന്‍ പുതുതായി രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്ന ആളാണെന്നും അഭിജിത് ദീപ്കെ നടിച്ചിരുന്നു. പിന്നീടാണ് നിരവധി വര്‍ഷങ്ങള്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന കാര്യം പുറത്തുവന്നത്.

എന്നാല്‍ ഹിന്ദു ദിനപത്രം ഉള്‍പ്പെടെ മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചിരുന്നതാണ് അതിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ സംശയം പ്രകടിപ്പിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ കോടതി വിധിയുണ്ടായത്. അങ്ങിനെയിരിക്കെ ഇനിയും മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആദ്യം കാണിക്കൂ എങ്കില്‍ ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാം എന്ന് അഭിജിത് ദീപ്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് പല മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. ഒരു മാധ്യമപ്രവര്‍ത്തന്‍ അഭിജിത് ദീപ്കെയോട് ഡിഗ്രി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ചോദിക്കുന്ന അഭിമുഖം ഇപ്പോള്‍ എക്സില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുന്നുണ്ട്. ആ ചോദ്യോത്തരങ്ങള്‍ ഇപ്രകാരമാണ്:

റിപ്പോർട്ടർ: “ആളുകൾ നിങ്ങളോട് നിങ്ങളുടെ ബോസ്റ്റൺ യൂണിവേഴ്സിറ്റി ബിരുദം കാണിക്കാൻ ആവശ്യപ്പെടുന്നു. നിങ്ങൾ അത് കാണിക്കാത്തതെന്താണ്?”

അഭിജീത് ദിപ്കെ: “ആദ്യം മോദിയുടെ ബിരുദം കാണിക്കാൻ അവരോട് പറയൂ.”

റിപ്പോർട്ടർ: പ്രധാനമന്ത്രി മോദിയുടെ ബിരുദം ഓൺലൈനിൽ ലഭ്യമാണ്, അത് ദി ഹിന്ദു പ്രസിദ്ധീകരിച്ചതാണ്. നിങ്ങളുടേത് എവിടെ?”

അഭിജീത് ദിപ്കെ: “എനിക്ക് ഈ ബിരുദങ്ങളിൽ വിശ്വാസമില്ല. യഥാർത്ഥമായത് എന്നെ കാണിക്കൂ.”

റിപ്പോർട്ടർ: “നിങ്ങൾ ആദ്യമായി അഭിമുഖം നൽകിയ അതേ പത്രമായ ‘ദി ഹിന്ദു’ എന്ന പത്രത്തില്‍ നിങ്ങൾ വിശ്വസിക്കുന്നില്ലേ? ഇന്ത്യയിലെ ഏറ്റവും ഇടതുപക്ഷ സ്വഭാവമുള്ള പത്രങ്ങളിൽ ഒന്നാണത്. എന്തായാലും, കുറഞ്ഞത് നിങ്ങളുടെ ബിരുദം ഓൺലൈനിൽ കാണിക്കൂ.”

അഭിജീത് ദിപ്കെ ഇതിനോട് പ്രതികരിച്ചതേയില്ല.

Recent Posts