തൃശൂര്‍: അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു.അതിരപ്പിള്ളിയില്‍ മുനിത്തടം ഭാഗത്താണ് ആന ചരിഞ്ഞത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അവശനിലയില്‍ പ്ലാന്റേഷന്‍ മേഖലയില്‍ ആനയെ കണ്ടത്. വനം വകുപ്പ് ചികിത്സ നല്‍കിയിരുന്നു. ആനയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.ഇതിനിടെയാണ് ആന ചരിഞ്ഞത്.
















