Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കരുനാഗപ്പള്ളി: ആന്ധ്രാപ്രദേശ് ഐടി, ഐടിഇഎസ്, ഗ്രാമ വികസന വകുപ്പ് മന്ത്രി നര ലോകേഷ് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദര്‍ശിച്ചു. ആശ്രമത്തിലെത്തിയ മന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
ആശ്രമത്തിലെ കാളിക്ഷേത്രവും കളരിയും സന്ദര്‍ശിച്ച ശേഷം മന്ത്രി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസും ആയുര്‍വേദ കോളജും സന്ദര്‍ശിച്ചു. മാതാ അമൃതാനന്ദമയി മഠവും അമൃത സര്‍വകലാശാലയും നടപ്പിലാക്കുന്ന സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാങ്കേതിക വിദ്യാധിഷ്ഠിത സേവന പദ്ധതികളും മാതൃകാപരമെന്ന് നര ലോകേഷ് അഭിപ്രയപ്പെട്ടു.

 

Recent Posts