Kerala

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് പ്രസ്താവിച്ചശേഷം കേരളത്തില്‍ രണ്ട് പേരെ കാണാനില്ലെന്ന് പരാതി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:  സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ പ്രസ്താവിച്ച ശേഷം കേരളത്തില്‍ രണ്ട് പേരെ കാണാനില്ലെന്ന് പരാതി. സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, മുസ്ലിം ലീഗിന്റെ പേരാമ്പ്ര വനിതാ എംഎല്‍എ അഡ്വ. ഫാത്തിമ തെഹ്ളിയ എന്നിവരെ കാണാനില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരാതി ഉയരുന്നത്.

സാധാരണ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രസ്താവനകള്‍ക്കെതിരെ ചാടിവീഴാറുള്ളവരാണ് ജോണ്‍ ബ്രിട്ടാസും ഫാത്തിമ തെഹ്ളിയയും. കാന്തപുരത്തിന് പകരം ഏതെങ്കിലും ഹിന്ദു നേതാക്കളാണ് ഇത്തരമൊരു പ്രസ്താവന ഇറക്കിയതെങ്കില്‍ ദിവസേന ബ്രിട്ടാസും ഫാത്തിമ തെഹ്ളിയയും രണ്ട് വീതം പ്രസ്താവനകള്‍ എങ്കിലും ഇറക്കുമായിരുന്നു. എന്നാല്‍ കാന്തപുരം ഈ വിവാദ പ്രസ്താവന നടത്തിയതിന് ശേഷം രണ്ടു പേരും അസാധാരണ മൗനത്തിലാണ്. ഇതാണ് സമൂഹമാധ്യമത്തില്‍ ഇവരെ പരിഹസിച്ചുകൊണ്ട് ഇരുവരെയും കാണാനില്ലെന്ന രീതിയില്‍ കമന്‍റുകള്‍ ഉയരുന്നത്.

അല്‍പനാള്‍ മുന്‍പ് മനുസ്മൃതിയില്‍ സ്ത്രീ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഗര്‍ജ്ജിച്ചവരാണ് ഇരുവരും. പേരാമ്പ്രയില്‍ ഒരു കട നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം മതത്തിന്റെ വിലക്ക് വന്നതിന് ശേഷം ഫാത്തിമ തെഹ്ളിയ ഇതേക്കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന് മാത്രമല്ല, ഇനിയൊരു കടയും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ പോവുകയുമില്ല.

Recent Posts