Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് വേറിട്ട ആദരം; കോളജുകളിലൂടെ 7500 രക്തദാനം, രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 07:54 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന 40,000 യൂണിറ്റ് രക്തദാനം എന്ന വലിയ ക്യാമ്പയിനിന് പിന്തുണയുമായി കേരളത്തിലെ വിവിധ ജില്ലകളിലായി മുപ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ എംജിഎം ഗ്രൂപ്പ്.

എംജിഎം ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ,നാട്ടുകാർ എന്നിവരടങ്ങുന്ന വലിയൊരു കൂട്ടായ്‌മയാണ് ഈ രക്തദാന ക്യാമ്പയിനിന്റെ ഭാഗമാകുന്നത്. എംജിഎമ്മിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിലൂടെയാണ് ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനം നടപ്പാക്കുന്നത്.അതാതു സ്ഥാപനങ്ങളിലെ N S S യൂണിറ്റുകൾ ആണ് രക്തദാന ക്യാമ്പയിനുകൾ ഏകോപിപ്പിക്കുന്നത്

“ജീവാമൃതം” എന്ന പേരിൽ എംജിഎം ഗ്രൂപ്പ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 8-ന് തിരുവനന്തപുരത്ത് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ പിറ്റേന്ന് നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രൂപം നൽകിയ രക്തദാന ക്യാമ്പെയിൻ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പെയിനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 രാജ്യങ്ങളിലെ രക്തദാതാക്കൾ പങ്കെടുക്കുന്നുണ്ട്.

മമ്മൂട്ടി ആരാധകർക്ക് പുറമെ വിവിധ മലയാളി സംഘടനകൾ, വ്യാപാര-വ്യവസായ സമൂഹങ്ങൾ, സാമൂഹിക സംഘടനകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ക്യാമ്പെയിനിന് പിന്തുണ പ്രഖ്യാപിക്കുകയും ഇതിനോടകം പദ്ധതിയുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.

“സംസ്ഥാനത്തെ യുവാക്കൾ ഒരുമിച്ച് ചേർന്ന് തുടക്കം കുറിച്ചിരിക്കുന്ന ഈ രക്തദാന ക്യാമ്പെയിൻ ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു മഹത്തായ സാമൂഹിക സംരംഭമാണ്. രക്തദാനത്തിലൂടെ അനേകം ജീവനുകൾക്ക് പ്രതീക്ഷയും പുതുജീവനും നൽകാൻ കഴിയുന്ന ഈ പദ്ധതിക്ക് പരമാവധി പിന്തുണ ഉറപ്പാക്കുക എന്നതാണ് എംജിഎം ഗ്രൂപ്പിന്റെ ലക്ഷ്യം. വിദ്യാർത്ഥികളും യുവജനങ്ങളും അധ്യാപകരും പി.ടി.എ. പ്രതിനിധികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നത് വലിയൊരു സാമൂഹിക മാറ്റത്തിന് വഴിയൊരുക്കും,” എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.

രക്തദാനത്തിലൂടെ സമൂഹത്തിന് നൽകാവുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നായ ജീവൻ രക്ഷിക്കാനുള്ള അവസരം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് “ജീവാമൃതം” ക്യാമ്പെയിൻ സംഘടിപ്പിക്കുന്നതെന്ന് എംജിഎം അധികൃതർ അറിയിച്ചു.

എംജിഎമ്മിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന രക്തദാന ക്യാമ്പുകളിലേക്ക് സംസ്ഥാനത്തെ വിവിധ ഗവൺമെന്റ് മെഡിക്കൽ കോളേജുകളുടെയും അംഗീകൃത രക്തബാങ്കുകളുടെയും സഹകരണം ലഭിക്കുന്നുണ്ട്. ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളും വിദഗ്ധരുടെ മേൽനോട്ടവും ഉറപ്പാക്കിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ ജന്മദിനത്തെ ഒരു സാമൂഹിക സേവനത്തിന്റെ അവസരമാക്കി മാറ്റുന്ന ഈ സംരംഭം ഇതിനോടകം തന്നെ വലിയ ജനപിന്തുണ നേടിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 7902997111

Tags: Mammootty Fans and Welfare Association InternationalMGM Educational Trustblood donation campMGM Group of Educational
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.