Kerala

ഇസ്ലാമിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞതിൽ പിശക് പറ്റി ; പക്ഷെ അതിശക്തമായ സ്ത്രീപക്ഷ നിലപാടാണ് വി ഡി സതീശന്റേതെന്ന് മാലാ പാർവതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വിവാദ പരാമർശങ്ങളിൽ സമസ്ത എപി വിഭാ​ഗം നേതാവ് എപി അബൂബക്കർ കാന്തപുരം നൽകിയ വിശദീകരണത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി. കാന്തപുരം തന്റെ നിലപാട് മയപ്പെടുത്തിയെന്ന് പറഞ്ഞ മാലാ പാർവതി, ഇതിന് പിന്നിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടെന്നാണ് പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അങ്ങനെ ശ്രീ കാന്തപുരം തന്റെ നിലപാട് മയപ്പെടുത്തി.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട്. അതിന് പ്രത്യേക സ്ക്കുളുകൾ ഉണ്ട് എന്നും രണ്ടാം തരാക്കാരായി കാണുന്നില്ല എന്നും പറഞ്ഞു. കേരളം ഒറ്റക്കെട്ടായി ചെറുത്തത് കൊണ്ടാണ് ഈ നയം മാറ്റം എന്ന് പറയാമെങ്കിലും, മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുന്നു.

ഇസ്ലാമിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞ ഭാഗത്തിൽ പിശക് പറ്റിയിട്ടുണ്ടാവാം. പക്ഷേ, അതിശക്തമായ ഒരു സ്ത്രീപക്ഷ നിലപാട് തന്നെയാണ് അദ്ദേഹം കൈക്കൊണ്ടത്. ശക്തമായ ഇടപെടൽ ഫലം കണ്ടു. നാടിനെ പിന്നാക്കം തള്ളുന്ന പ്രസ്താവനകൾ ഈ മണ്ണിൽ വിലപ്പോവില്ല എന്ന ഒരു താക്കീത്, ചെറുത്ത് നിൽപ്പിലൂടെ കേരളം പറഞ്ഞ് വച്ചു.

ഇടത് പക്ഷ നേതാക്കളിൽ, നിന്ന് പ്രതീക്ഷ ആർജ്ജവം,കാണാൻ സാധിച്ചില്ലെങ്കിലും, ശ്രീ M .A Baby ശക്തമായ നിലപാട് സ്വീകരിച്ചു. ഇത് ഒരു സ്ത്രീപക്ഷ നിലപാട് മാത്രമല്ല , മനുഷ്യപക്ഷ നിലപാട് എന്ന് ഉറക്കെ പറഞ്ഞ ഏവർക്കം അഭിമാനിക്കാം. നാടിന്റെ നിയമത്തിന് വിരുദ്ധമാകരുത്, നിലപാടുകൾ.

Gen Z, Gen Alpha ഇതൊന്നും ശ്രദ്ധിച്ചിട്ട് തന്നെയില്ല. അവരുടെ വിഷയവും അല്ല. എങ്കിലും പ്രതിരോധിക്കേണ്ടത് പ്രതിരോധിച്ചും, പ്രതിഷേധിക്കേണ്ടതിന് പ്രതിഷേധിച്ചും നമുക്ക് മുന്നേറാം.

 

Recent Posts