
തൃശൂര്‍: യുഡിഎഫ് സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ തുറന്നു കത്തുമായി കുന്നംകുളം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ലോക്കപ്പ് മര്‍ദ്ദനത്തില്‍ നടപടി ഉണ്ടായില്ലെന്നും രാഷ്‌ട്രീയ സംരക്ഷണം അല്ല നീതിയാണ് ആവശ്യമെന്നും സുജിത്ത് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കസ്റ്റഡി മര്‍ദ്ദന കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നിട്ടും മെല്ലെ പോക്ക് തന്നെയാണ് തുടരുന്നതെന്ന് സുജിത്ത് പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ സുജിത് തന്റെഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിന്റെയും നേതൃത്വത്തിന്റെയും അനാസ്ഥയെ ചോദ്യം ചെയ്യുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഒരു വര്‍ഷം… എന്നിട്ടും നീതി എവിടെ?
പോലീസ് ലോക്കപ്പില്‍ മര്‍ദ്ദനത്തിനിരയായ എന്നോട്
അന്ന് എന്റെ നേതാക്കള്‍ പറഞ്ഞു.
”ഭയപ്പെടേണ്ട… ഞങ്ങള്‍ കൂടെയുണ്ട്
നീതിക്കായി അവസാനം വരെ പൊരുതും… നിന്നെ
തല്ലിയവരെ പോലീസ് ഡിപ്പാര്‍മെന്റില്‍ പുറത്താക്കും
വരെ പോരാടും….
ആ വാക്കുകളില്‍ വിശ്വസിച്ച് ഞാനും കുടുംബവും
കാത്തിരുന്നു.
ഇന്ന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു ,നമ്മുടെ സര്‍ക്കാര്‍
വന്നു, പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാ
യി, മറ്റൊരാള്‍ ആഭ്യന്തരമന്ത്രിയായി, വേറൊരാള്‍
കെപിസിസി പ്രസിഡന്റായി തുടരുന്നു.
പക്ഷേ ചോദിക്കുകയാണ് മര്‍ദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്മുടെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു?
അന്വേഷണം എവിടെയെത്തി?
നടപടി വൈകുന്നതിന് പിന്നില്‍ എന്താണ്?
അന്ന് ”കൂടെയുണ്ടാകും” എന്ന് പറഞ്ഞ നേതാക്കള്‍
ഇന്ന് എവിടെയാണ്?
അധികാരത്തിന്റെ മുന്നില്‍ ഒരു സാധാരണ മനുഷ്യന്റെ
നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്???
ഇത് ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല.
നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന
അനീതിക്കെതിരായ പോരാട്ടമാണ്…..
വാഗ്ദാനങ്ങള്‍ വേണ്ട.
നടപടി വേണം.
എനിക്ക് രാഷ്‌ട്രീയ സംരക്ഷണം വേണ്ട.
നീതി വേണം…..
ഒരു വര്‍ഷം നീതി കാത്തിരുന്ന എന്നോട് ഇനി എന്താ
ണ് പറയാനുള്ളത്?
”ഞങ്ങള്‍ കൂടെയുണ്ട്” എന്ന വാക്ക് വീണ്ടും പറയു
ന്നതിന് മുമ്പ്,
ഒരിക്കല്‍ എങ്കിലും പ്രവര്‍ത്തിച്ച് കാണിക്കൂ….
നീതി വൈകുന്നത് കാക്കിയിട്ട മര്‍ദ്ദകരെ സംരക്ഷിക്കു
ന്നതിനു വേണ്ടിയാകരുത് എന്നു മാത്രം ഓര്‍മിപ്പിച്ച്
എന്റെ കത്ത് ചുരുക്കുന്നു..
അതേസമയം സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മര്‍ദ്ദനം നടത്തിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അതുണ്ടായില്ല.
സംഭവത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഇനിയും പ്രതീക്ഷി
ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ് ചൊവ്വന്നൂര്‍ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടി വൈകുന്നതില്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിന് ഇപ്പോഴും അമര്‍ഷമുണ്ട്.