
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്നും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,360 രൂപയും പവന് 1,14,880 രൂപയുമായി വില. ഇന്നലെ രാവിലെ സ്വർണത്തിന് ഒറ്റയടിക്ക് 2440 രൂപ കൂടിയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി സ്വർണ വിലയില്‍ ഇടിവാണ് ഉണ്ടായിരുന്നതെങ്കിലും ഇന്നലെയും ഇന്നും സ്വർണ വിലയഇല്‍ വലിയ തിരിച്ചു കേറ്റമാണ് ഉണ്ടായിരിക്കുന്നത്.
ആഗോള വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് വെള്ളി വിലയും വർധിച്ചിട്ടുണ്ട്. കേരള ഗോള്‍ഡ് ആന്റ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് വില വരുന്നത്.
അന്താരാഷ്‌ട്ര വിപണിയിലെ ലാഭമെടുപ്പ്, യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, പലിശനിരക്ക് സംബന്ധിച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ എന്നിവ വരും ദിവസങ്ങളിൽ വിലയെ സ്വാധീനിച്ചേക്കും. സ്വർണവിലയിൽ ഇടിവുണ്ടാകുമെന്നും, വില ഇനിയും കുറയുമെന്ന് കരുതാനാകില്ലെന്നും എന്നിങ്ങനെ ഭിന്നാഭിപ്രായങ്ങളാണ് വിദഗ്ധർക്ക് ഉള്ളത്.
സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ സാധിക്കും. ഇത് പൊന്നിന്റെ ആവശ്യകതയും നിരക്കും ഒരുപോലെ ഉയര്‍ത്തും. ഡിമാൻഡ് ഉയരുന്നത് വില കുതിക്കാൻ കാരണമാകും. അതിനാൽ, അതേസമയം, സ്വർണം വാങ്ങുന്നതിന് മുമ്പ് മറ്റ് ജ്വല്ലറികളിലെ വിലകളെ താരതമ്യം ചെയ്യണമെന്നും വിദഗ്ധർ പറയുന്നു. പണിക്കൂലി വ്യത്യസ്തമായതിനാൽ വിലയിൽ നേരിയ വ്യത്യാസങ്ങൾ സംഭവിച്ചേക്കും.