കൊച്ചി:മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് വീണ്ടും തിരിച്ചടി. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി.
കേസിലെ കുറ്റപ്പത്രം വായിച്ച് കേള്‍പ്പിക്കാന്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രതികളോട് ചോറ്റാനിക്കര കോടതി ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെയായിരുന്നു പ്രതികളുടെ നീക്കം.
വയനാട്ടിലും ചോറ്റാനിക്കരയിലും തങ്ങള്‍ക്കെതിരെ ഒരേ കുറ്റകൃത്യത്തിന്മേലുള്ള കേസുകളാണുളളതെന്നും ഇതെല്ലാം ഒന്നായി പരിഗണിക്കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചോറ്റാനിക്കരയിലെ വഞ്ചനാകേസിന് വയനാട് മരം മരംമുറി കേസുമായി ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചാണ് അടിയന്തര സ്റ്റേ ആവശ്യം കോടതി തള്ളിയത്. ചൊവ്വാഴ്ച വീണ്ടും കേസ് ഹൈക്കോടതി പരിഗണിക്കും.















