Kerala

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്‌ത്തി സി പി ഐ മുതിര്‍ന്ന നേതാവ് സി ദിവാകരന്‍. കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് പറഞ്ഞ മുന്‍ മന്ത്രി കൂടിയായ ദിവാകരന്‍ , 100 ദിവസം കൊണ്ട് കേരളത്തിന്റെ താത്പര്യം അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമാണെന്ന് തെളിയിച്ചുവെന്നും പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി- ശ്രീനാരായണ ഗുരു പുരസ്‌കാര ചടങ്ങിലാണ് ദിവാകരന്‍ ഇങ്ങനെ പറഞ്ഞത്.

സാധാരണയായി ആര്‍ക്കു വേണ്ടിയും കാത്തിരിക്കുന്നതല്ലെന്നും സതീശന്‍ ആയതു കൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും സി ദിവാകരന്‍ പറഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും സതീശന്‍ ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാന്‍ കഴിയുന്നതാണ്.

ചടങ്ങില്‍ മഹാത്മാ അയ്യങ്കാളി പുരസ്‌കാരം പുരസ്‌കാരം തമിഴ്നാട്ടിലെ എം പിയും വി സി കെ അദ്ധ്യക്ഷനുമായ തൊല്‍. തിരുമാളവന്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പുരസ്‌കാരം സി ദിവാകരന് നല്‍കി.

Recent Posts