Entertainment

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ബെത്ലഹേം കുടുംബയൂണിറ്റിലൂടെ തന്‍റെ 16 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ആദ്യമായി 200 കോടി നേടി നിവിൻ പോളി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ബെത്ലഹേം കുടുംബയൂണിറ്റിലൂടെ തന്റെ 16 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ആദ്യമായി 200 കോടി നേടി നിവിൻ പോളി. മമിത ബൈജുവിനെ സംബന്ധിച്ചിടത്തോളം ഇത് തുടര്‍ച്ചയായ മൂന്നാമത്തെ 200 കോടി പടമാണ്. വിജയുമായി അഭിനയിച്ച തമിഴ് സിനിമ ജനനായകന്‍, ഇപ്പോള്‍ സൂര്യയുമായി അഭിനയിച്ച വിശ്വനാഥന്‍ ആന്‍റ് സണ്‍സ് എന്നിവയാണ് ഇതിന് മുന്‍പഭിനയിച്ച രണ്ട് 200 കോടി സിനിമകള്‍.

മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ഏഴാമത്തെ സിനിമയാണ് ബെത്ലഹേം കുടുംബയൂണിറ്റ്. ‘മഞ്ഞുമ്മല്‍ ബോയ്സ്’, ‘എമ്പുരാൻ’, ‘ലോക’, ‘വാഴ 2’, ‘തുടരും’, ‘ദൃശ്യം 3’ എന്നിവയാണ് 200 കോടി ക്ലബ്ബില്‍ ഇടംനേടിയ മറ്റ് മലയാള സിനിമകള്‍. സര്‍വ്വം മായ എന്ന സിനിമയ്‌ക്ക് പിന്നാലെ ബെത്ലഹേം കുടുംബയൂണിറ്റ് കൂടി കണക്കിലെടുത്താല്‍ ഏകദേശം 350 കോടിയാണ് നിവിൻ പോളി ബോക്സ്‌ഓഫിസില്‍ നിന്നും വാരിയത്.

അതിവേഗം 200 കോടി നേടുന്ന മലയാള സിനിമകളില്‍ ‘ലോക’യെ മറികടക്കുകയും ചെയ്തു ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. 13 ദിവസംകൊണ്ടാണ് ലോക 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതെങ്കില്‍ 11 ദിവസം കൊണ്ട് ബെത്ലഹേം കുടുംബയൂണിറ്റ് 200 കോടിയിലെത്തിയത്.

Recent Posts