മലയാളത്തിൽ അപൂർവമായി മാത്രം എത്തുന്ന ഫിനാൻഷ്യൽ ത്രില്ലർ വിഭാഗത്തിൽ ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധരൻ കെ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രെഡിറ്റ് സ്കോർ’. സാധാരണക്കാരന്റെ ജീവിതവുമായി കണക്ട് ചെയ്യുന്ന കടവും സാമ്പത്തിക പ്രതിസന്ധികളും പ്രമേയമാക്കുന്ന ചിത്രത്തിന്റെ കേരള വിതരണം Wayfarer Films ആണ്.
സുഹാസിനി, സോഹൻ സീനുലാൽ, മാലാ പാർവതി, ചാന്ദ്നി, സാബുമോൻ എന്നിവരും പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ സെപ്റ്റംബർ 3ന് വൈകിട്ട് 5ന് പുറത്തിറങ്ങും.
















