Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment ONAPPATHIPP 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2026, 10:23 am IST
inONAPPATHIPP 2026
കവിത

ജീവിതചിത്രങ്ങൾ

അജയൻ കല്ലറ
(9446751163)

‘ഉണ്ണിമോളെ’ന്നേ യച്ഛൻ വിളിച്ചിട്ടുള്ളൂ; എന്നാൽ
നന്ദനയെന്നാണല്ലോ സ്‌കൂൾ രജിസ്റ്ററിൽ പേര്
പെട്ടെന്നായിരുന്നത് അച്ഛനെന്തിനോപൊട്ടി-
ക്കരഞ്ഞൂ, പിന്നെ താനേ കെട്ടിഞാത്തിയങ്ങേതോ
മരത്തിൻ കൊമ്പിൽ, തന്നെ, എന്തിനെന്നറിയില്ല.
ഏറെനാൾ കഴിഞ്ഞില്ല അമ്മയോടൊപ്പം ഒരാൾ
വീട്ടിലും പറമ്പിലു മമ്മതൻ മുറിയിലും.
നന്ദ യാറാംക്ലാസിൽ, പഠിപ്പിൽ ഒന്നാമതാ-
ണെങ്കിലു മച്ഛൻ പോകേ യുത്സാഹം നിലച്ചപോൽ
അമ്മയോടൊപ്പം വരു മങ്കിളിൻ നോട്ടത്തിലു-
മന്തിപോകവേയുള്ള വല്ലാത്ത തലോടലും
എന്തിനോ ഭയന്നിട്ട ങ്ങമ്മയെ പുണർന്നവൾ.
‘അങ്കിൾ തൊട്ടാലെന്താ, നീ വെറുതെ പേടിക്കാതെ!’
അമ്മയെ യവളിപ്പോ, ളേറ്റവും പേടിക്കുന്നു.
നന്ദയിപ്പോൾ തന്റെ വീട്ടിലല്ലൊരു ബാല-
മന്ദിരത്തിങ്കൽ തനിച്ചാണമ്മ ജയിലിലും.

2
ഷാഹിനയിപ്പോഴെന്തൊ മദ്രസേൽ പോകുന്നില്ല
കാരണമറിയുന്നോരമ്മയും പിന്നുസ്താദും.
അമ്മയെശകാരിച്ചും മർദ്ദിച്ചും നോക്കിയുപ്പ
എന്നിട്ടുമവൾ മോളെ മദ്രസേലയച്ചില്ല.
ഷാഹിനയാട്ടിൻകുട്ടിപോലെ മേടുകൾ തോറും
രാവെത്തുംവരെ തുള്ളിനടന്ന പൊന്നോമന
തന്നെത്താനറിയിച്ച പെണ്ണായിവളർന്നപ്പോൾ
ഉള്ളിൽ തീകൊളുത്തിയപോലെന്തോ ഉമ്മയ്‌ക്കപ്പോൾ
‘തൈനട്ടാലതിൻഫലം നട്ടവൻ ഭക്ഷിക്കേണം’
ബാപ്പതൻ തത്ത്വശാസ്ത്രം കേട്ടുമ്മ തീപോൽ കത്തി.
ചാരായലഹരിയിൽ ഉമ്മതൻ മുഖംകൊണ്ടു
ചുവരിൽ ചോരച്ചിത്രം വരച്ചു ബാപ്പയന്ന്.
ഉടലിൽ ചരിക്കുന്നു തേരട്ട,യല്ലല്ലിത്
ബാപ്പതൻ കൈയാണല്ലോ ഷാഹിനയ്‌ക്കെന്തോ നീറി
ചിത്തരോഗാശുപത്രി സെല്ലിലാണവളിപ്പോൾ
ഭർത്തൃഘാതകിയായി യുമ്മയോ ജയിലിലും.

3

പൊന്നുമോനൊന്നേയുള്ളു ചാക്കോയ്‌ക്കും സബിതയ്‌ക്കും
കണ്ണിവെട്ടാതവർ കാത്തതാം കുരുന്നിവൻ
അബിമോനവർ രണ്ടിന്നിടയിൽ കിടന്നാണ്
പൊടിമീശക്കാരനായ് തീര്വോളം വളർന്നത്.
കുഞ്ഞിലെ വാഴപ്പിണ്ടി വെട്ടുന്ന രസത്തോടെ
ഇന്നലെയവൻ വെട്ടി പപ്പതൻ കഴുത്തിനെ.
മമ്മിയോ ജീവന്നായി ഒത്തിരി തൊഴുതവൾ
മുടിക്കു കുത്തിപ്പിടിച്ചവളേം സിക്ഷിച്ചവൻ.
കുറ്റമോ ‘ഡ്രഗ’് വാങ്ങുവാൻ നൽകിയില്ലവർ പണം
ഒട്ടുമേ മാപ്പർഹിക്കാ കുറ്റമായിരുന്നത്!

4

വന്യ മീചിത്രങ്ങളെ വരയ്‌ക്കാൻ കെല്പില്ലാതെ
എന്റെ തൂലികത്തുമ്പിൽ ചായങ്ങൾ പടരുന്നു.

Tags: PoemKavitha#Onappathipp2026#KallaraAjayan#JeevithaChitrangal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.