എടവണ്ണപ്പാറ: കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും ന്യൂനപക്ഷ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു. കോൺഗ്രസ് രാഷ്‌ട്രീയരംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്‌ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: കോനോത്ത് ഫാത്തിമ. മക്കൾ: ഫായിസ്, ഫവാസ് (ഇരുവരും ഖത്തർ), ഫാസിൽ (അസി. ഷിഫ്റ്റ് എൻജിനിയർ, കെ.എസ്.ഇ.ബി. തിരുവമ്പാടി), എം.വി. ഫാരിസ് (എച്ച്.ആർ, അക്കൗണ്ട് ലീഡ്). മരുമക്കൾ: ഫാത്തിമ ജസ്ബിൻ പറമ്പൻ, ഷോമിയ (അഞ്ചരക്കണ്ടി), ഫാത്തിമ താനി (താമരശ്ശേരി).















