തിരുവനന്തപുരം: ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ലഹരി സംഘത്തെ പിടിക്കാന്‍ പോയ ഡാന്‍സാഫ് സംഘത്തിലെ എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്.പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പൊലിസുകാരെ കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.
തലസ്ഥാന നഗരത്തിലെ വലിയതുറ സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതക ശ്രമം നടന്നത്. പൊലിസ് ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരെയും അള്‍ട്ടോ കാറിടിച്ച് വീഴ്‌ത്തി. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ശേഷം പിന്നോട്ടെടുത്ത് ഇരുവരുടെയും ദേഹത്ത് ഇടിച്ചു.
റോജിന്റെ കാലില്‍ കാര്‍ കയറ്റിയിറക്കി. വാഹനത്തിലുണ്ടായിരുന്നവര്‍ ലഹരിസംഘമാണെന്നാണ് പൊലിസ് നിഗമനം. അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
















