Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ കുന്തമുനകളില്‍ ഒന്നായ റഫാല്‍ യുദ്ധവിമാനത്തില്‍ ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള അസ്ത്ര മിസൈലുകള്‍ ഘടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2026, 09:09 pm IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങളെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ടെന്ന ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ കുന്തമുനകളില്‍ ഒന്നായ റഫാല്‍ യുദ്ധവിമാനത്തില്‍ ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള അസ്ത്ര മിസൈലുകള്‍ ഘടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കരുത്തോടെ ഇന്ത്യയുടെ അസ്ത്ര മാര്‍ക്ക് വണ്‍, മാര്‍ക്ക് ടു മിസൈലുകള്‍

ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള അസത്ര മാര്‍ക്ക് 1, അസ്ത്ര മാര്‍ക്ക് 2 എന്നീ മിസൈലുകളെ ഇന്ത്യ കൂടുതല്‍ അകലേക്ക് കുതിച്ച് ശത്രുവിന് നാശമുണ്ടാക്കാന്‍ പാകത്തില്‍ വികസിപ്പിച്ചിരിക്കുകയാണ്. അന്തരീക്ഷ വായുവിലെ ഓക്സിജന്‍ വലിച്ചെടുത്ത് അതിന്റെ സഹായത്തില്‍ അതിവേഗം കുതിക്കാനുള്ള ശേഷി അസ്ത്ര കൈവരിച്ചുകഴിഞ്ഞു. 50 കിലോമീറ്ററാണ് കാണാവുന്ന ദൂരപരിധി എന്ന് പറയുന്നത്. അതിനും അപ്പുറം കുതിക്കുന്ന മിസൈലിനെയാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ച് എന്ന് വിളിക്കുക. ബിവിആര്‍ എന്ന് പറയും. അസ്ത്ര ബിവിആര്‍ ആണ്. റഫാല്‍ യുദ്ധവിമാനങ്ങളില്‍ ബിവിആര്‍ ഫിറ്റു ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ശത്രുവിന് വല്ലാത്ത കിടുക്കമുണ്ടാക്കും. അസ്ത്ര മാര്‍ക്ക് ഒന്നിന്റെ ദൂരപരിധി 110 കിലോമീറ്റര്‍ ആയിരുന്നു. അത് 160 കിലോമീറ്റര്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. അസ്ത്ര മാര്‍ക്ക് 2ന്റെ ഇപ്പോഴത്തെ ദൂരപരിധി 200 കിലോമീറ്ററാക്കി ഉയര്‍ത്താനും പോവുകയാണ്. ഇതോടെ അസ്ത്ര കൂടുതല്‍ മാരകമാകും.

അസ്ത്ര മിസൈലുകളെ റഫാല്‍ യുദ്ധവിമാനങ്ങളുമായി സംയോജിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് അസ്ത്ര മിസൈലുകളെ വിദേശരാജ്യങ്ങള്‍ക്ക് വന്‍തോതില്‍ വില്‍ക്കാനും സാധിക്കും. കാരണം അര്‍മീനിയ ഇപ്പോഴേ അസ്ത്ര മിസൈലുകള്‍ക്കായി കാത്തിരിക്കുകയാണ്. ഒരേയൊരു പ്രശ്നം ഈ മിസൈലുകളെ അര്‍മീനിയയുടെ യുദ്ധവിമാനങ്ങളുമായി ഘടിപ്പിക്കാന്‍ കഴിയില്ലെന്നതാണ്. ഈ പ്രശ്നത്തില്‍ ഇന്ത്യ വൈദഗ്ധ്യം നേടിക്കഴിഞ്ഞാല്‍ ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് അസ്ത്രമിസൈലിന് ലോകമെങ്ങും വിപണി തുറന്നുകിട്ടും.

റഫാല്‍ നിര്‍മ്മിക്കുന്ന ദസോള്‍ഡ് എവിയേഷന്‍, തേല്‍സ് എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് റഫാലില്‍ അസ്ത്ര മിസൈലുകള്‍ ഘടിപ്പിക്കാന്‍ ശ്രമിക്കുക. റഫാല്‍ യുദ്ധവിമാനം നിര്‍മ്മിച്ച കമ്പനിയുടെ സഹായം കൂടാതെ അസ്ത്ര മിസൈലുകള്‍ റഫാലുമായി ഘടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അങ്ങിനെയെങ്കില്‍ യുദ്ധസാഹചര്യത്തില്‍ ഫ്രാന്‍സിന്റെസഹായമില്ലാതെ ഇന്ത്യയ്‌ക്ക് സ്വന്തം മിസൈലുകള്‍ ഘടിപ്പിക്കാനാകും.

ദസോള്‍ട്ടും തേല്‍സും സോഫ്റ്റ് വെയര്‍ പിന്തുണയും ഇന്‍റര്‍ഫേസ് ആര്‍കിടെക്ചറും നല്‍കും. ഇത് സാധ്യമായിക്കഴിഞ്ഞാല്‍ അസ്ത്ര മിസൈലിന് റഫാലിലെ എയ് സ (ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് ഏരേ) റഡാറുമായും മിഷന്‍ കംപ്യൂട്ടറുമായും കോംബാറ്റ് മാനേജ് മെന്‍റ് സിസ്റ്റവുമായും വാര്‍ത്താവിനിമയം സാധ്യമാകും. ഇന്ത്യയിലേയും ഫ്രാന്‍സിലേയും എഞ്ചിനീയര്‍മാര്‍ ഇപ്പോള്‍ ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിച്ച് എയ്റോ ഡൈനാമിക്സ്, സ്ട്രക്ചറല്‍ ലോഡ്, ഇലക്ട്രിക്കല്‍ കംപാറ്റിബിലിറ്റി, സോഫ്റ്റ് വെയര്‍ ഇന്‍റര്‍ഫേസസ് എന്നിവ പരീക്ഷിച്ചുവരികയാണ്. ഇത് വിജയിച്ചാല്‍ പിന്നീട് യഥാര്‍ത്ഥ വിമാനങ്ങളില്‍ പരീക്ഷണം ആരംഭിക്കും. സോഫ്റ്റ് വെയര്‍ പരീക്ഷണം ഏതാണ്ട് വിജയിച്ചാല്‍ ആദ്യ റഫാല്‍ യുദ്ധവിമാനത്തില്‍ അസ്ത്ര ഘടിപ്പിച്ചുള്ള പരീക്ഷണം ആരംഭിയ്‌ക്കും. ഇതില്‍ മിസൈലും യുദ്ധവിമാനത്തിന്റെ എവിയോണിക്സും തമ്മിലുള്ള ആശയവിനിമയം ശരിയായി നടക്കുന്നുണ്ടോ എന്ന പരീക്ഷണമാണ് നടക്കുക. ഇവിടെ മിസൈല്‍ അയയ്‌ക്കാതെ തന്നെ വാര്‍ത്താ വിനിമയം, ആയുധത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധന, മിഷന്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തനം എന്നിവ പരിശോധിക്കും. ഇത് വിജയിച്ചാല്‍ ഇന്ത്യയുടെ റഫാല്‍ ഉള്‍പ്പെെടെയുള്ള യുദ്ധവിമാനങ്ങളില്‍ ഇന്ത്യ വികസിപ്പിച്ച മുഴുവന്‍ മിസൈല്‍പ്പടകളേയും ഘടിപ്പിക്കാനുള്ള പരീക്ഷണത്തിലേക്ക് ഇന്ത്യ കടക്കും. സുഖോയ് വിമാനത്തില്‍ അസ്ത്ര മിസൈല്‍ ഘടിപ്പിച്ചാല്‍ ഇന്ത്യയ്‌ക്ക് ജെ35നെ വരെ നേരിടാന്‍ സാധിക്കും.  വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന ഇതോടെ സ്വയംപര്യാപ്തത കൈവരിക്കും. ഇത് വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ ശത്രുരാജ്യങ്ങളുമായി ആകാശയുദ്ധം ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കും.

 

Tags: Indian missile on Indian fighter jetNo foreign missileRafale with missilesRafaleDRDOLatest newsIndian defenceAstra MK1Astra MK2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.