Entertainment

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

'ചടങ്ങ്' എന്ന പേരിട്ടിരിക്കുന്ന ഈ സിനിമ മലബാറിലെ ഒരു കുടുംബത്തിലെ കഥ പറയുന്ന ഹൊറര്‍ കോമഡിയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നസ്ലന്‍ നായകനായ ‘മോളിവുഡ് ടൈംസിന് ശേഷം വീണ്ടും വിനീത് ശ്രീനിവാസന്‍ എത്തുന്നു. ഇക്കുറി നായകനായാണ് എത്തുന്നത്. ‘ചടങ്ങ്’ എന്ന പേരിട്ടിരിക്കുന്ന ഈ സിനിമ മലബാറിലെ ഒരു കുടുംബത്തിലെ കഥ പറയുന്ന ഹൊറര്‍ കോമഡിയാണ്.

നവാഗതനായ അഭിജിത്ത് സാരിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനാക്ഷി മാധവനാണ് നായികയായെത്തുന്നത്. രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ അഭിജിത്തും വിഷ്ണു വിനോദനും ചേര്‍ന്നാണ്. സുരേഷ് കൃഷ്ണ, സോന നായര്‍, ജഗദീഷ്, നിഹാല്‍ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.

ഡോള്‍വിന്‍ കുര്യാക്കോസ്, മണി ഡെല്‍റ്റ, ഷബീര്‍ മലവട്ടത്ത്, എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ഹലോ റഷാദും, എഡിറ്റിംഗ് കണ്ണന്‍ മോഹനും നിര്‍വഹിക്കുന്ന ചിത്രത്തിന് ബിബിന്‍ അശോക് സംഗീതം പകരുന്നു.

നിവിൻ പോളിയെ നായകനാക്കി തന്റെ അടുത്ത സംവിധാന സംരംഭത്തിനുള്ള തയാറെടുപ്പിലാണ് വിനീത് ശ്രീനിവാസന്‍ എന്നും വാര്‍ത്തയുണ്ട്.

Recent Posts