തിരുവനന്തപുരം: നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും സിനിമറ്റോഗ്രാഫർ നിമിഷ് രവിയും വിവാഹിതകരാകുന്നു. സെപ്റ്റംബർ 15നാണ് വിവാഹം. വിവാഹക്ഷണക്കത്തിന്റെ ചിത്രം പുറത്തുവന്നു. ട്രിവാൻഡ്രം ക്ലബ്ബിൽ സുബ്രഹ്മണ്യപുരം ഹാളിലാണ് ചടങ്ങ് നടക്കുക. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
തെന്നിന്ത്യയിൽ തിരക്കുള്ള ഛായാഗ്രാഹകരിൽ ഒരാളാണ് നിമിഷ് രവി. രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ബി.ജെ.പി. നേതാവുകൂടിയായ നടൻ ജി. കൃഷ്ണകുമാറിന്റെ മകളാണ് അഹാന. നടിയുടെ ആദ്യ ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്നു നിമിഷ്. അഹാന നായികയായ ടൊവിനോ തോമസ് ചിത്രം ‘ലൂക്ക’യുടെ ഛായാഗ്രഹണം നിമിഷ് ആയിരുന്നു.











