Kerala

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം : ബാറുകളില്‍ നിന്ന് കോഴയും മദ്യവും വാങ്ങിയ സംഭവത്തില്‍ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. അശോക് കുമാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിന്റെ മിന്നല്‍ പരിശോധനയും തുടര്‍ന്നുള്ള റിപ്പോര്‍ട്ടും മുന്‍ നിര്‍ത്തിയാണ് ഉത്തരവ്.
ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിശാഖ് എ എസ്. എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കോട്ടയത്തെ ബാറുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വ്യാപകമായി മാസപ്പടിയും മദ്യവും കൈപ്പറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ‘ഓപ്പറേഷന്‍ ബീജാപ്പൂര്‍’ എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തിയത്.

 

 

Recent Posts