Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ എന്ന സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഓണം റിലീസായെത്തിയ ചിത്രമാണ് ഖലീഫ. ചിത്രത്തെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഖലീഫയ്‌ക്ക് ഏറ്റവും ചുരുങ്ങിയത് 60 കോടി രൂപയെങ്കിലും ചെലവിട്ടിരിക്കാനാണ് സാധ്യത. 80 കോടി ആയെന്നൊക്കെ പറയുന്നു. രസമെന്തെന്നാൽ മുഴുവൻ കാശും മുടക്കിയത് ഒരു വിദേശിയാണ്. ഇവിടെ ഒരു ലെെൻ പ്രൊഡ്യൂസറെ വെച്ചാണ് ചെയ്തതെന്ന് പറയുന്നു. എഴുതി തള്ളേണ്ട സിനിമയൊന്നുമല്ല ഖലീഫ. ചടുലമായ സിനിമയാണ്.

പക്ഷെ മോഹൻലാൽ അഭിനയിച്ച പഴയ നാടുവാഴികൾ, 20ാം നൂറ്റാണ്ട് പോലുള്ള സിനിമയായിപ്പോയി. പൃഥ്വിരാജ് നന്നായി ചെയ്ത സിനിമയാണ്. പക്ഷെ വെെശാഖ് എന്ന സംവിധായകൻ തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്ന് ഈ സിനിമ കാണുമ്പോൾ തോന്നും. വെെശാഖൻ മാറ്റിപ്പിടിക്കണം എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

പൃഥ്വിരാജേ, നല്ലൊരു ​ഗ്രൂപ്പിന് നിങ്ങളോട് രാഷ്‌ട്രീയ വെെരാ​ഗ്യമുണ്ട്. അതൊരു പരമമായ സത്യമാണ്. പിന്നെ നിങ്ങളുണ്ടാക്കിയെടുത്ത നിഷേധി, അഹങ്കാരി എന്നെ ട്രെന്റുണ്ട്. നിങ്ങൾ സുകുമാരന്റെ മകനല്ലേ. അദ്ദേഹം നിഷേധിയായിരുന്നു. പക്ഷെ അതിനപ്പുറത്തേക്ക് പോകുന്നത് നല്ലതല്ല. നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല. നിങ്ങളെ എന്തുകൊണ്ടോ അവർ വെറുക്കുന്നു. അല്ലെങ്കിൽ ഈ പടം ഇങ്ങനെ വീഴേണ്ടതല്ല.

പഴകിയ ടെെപ്പ് സിനിമ കൂടിയായപ്പോൾ ഖലീഫ ദയനീയമായി വീണു. ഒടിടിയും സാറ്റലെെറ്റും ഒന്നും പോകാത്തതിനാൽ തിയറ്റർ പരാജയം വലിയ ആഘാതം ഈ സിനിമയെ ഏൽപ്പിക്കും. നല്ല തുക പോകും. 50 കോടിയെങ്കിലും പോയിക്കിട്ടുമെന്നാണ് പറയുന്നത്. എനിക്കൊന്നേ പറയാനുള്ളൂ.

ലൂസിഫറിന്റെ മൂന്നാം ഭാ​ഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുതെന്ന ചൂണ്ടുപലകയായി ഖലീഫയുടെ പരാജയം കാണണം. അദ്ദേഹം നല്ല ബുദ്ധിമാനാണ്. അതുകൊണ്ട് ചിലപ്പോൾ ലൂസിഫറിന്റെ മൂന്നാം ഭാ​ഗത്തിലേക്കൊന്നും പോകില്ലെന്ന് തോന്നുന്നു. ഇനിയും വലിയ വലിയ ആഘാതങ്ങൾ ഏൽക്കരുത്. നിങ്ങൾ നിങ്ങളെ നന്നായൊന്ന് പഠിക്കണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

 

Recent Posts