
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സൂപ്പര്‍ താരങ്ങളായ എര്‍ലിങ് ഹാലന്‍ഡും റയാന്‍ ചെര്‍കിയും നേടിയ ഇരട്ട ഗോള്‍ ബലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങിയ സിറ്റി കരുത്തന്‍ ക്രിസ്റ്റല്‍ പാലസിനെ അവരുടെ തട്ടകത്തില്‍ 4-1ന് തോല്‍പ്പിച്ചു.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഹാലന്‍ഡ് സീസണിലെ ആദ്യ ഗോള്‍ പായിച്ചു. മത്സരത്തിലെയും ആദ്യ ഗോളായിരുന്നു ഇത്. 84-ാം മിനിറ്റില്‍ മത്സരത്തിലെ അവസാനത്തെ ഗോള്‍ നേടിക്കൊണ്ട് ഹാലന്‍ഡ് ഇരട്ട ഗോള്‍ തികച്ചു. സൂപ്പര്‍ താരം ആദ്യം നേടിയ ഏക ഗോളില്‍ സിറ്റി ആദ്യപകുതിയില്‍ മുന്നിട്ടു നിന്നു(1-0). റണ്ടാം പകുതി തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ ചെര്‍കി സിറ്റി ലീഡ് ഇരട്ടിപ്പിച്ചു. രണ്ട് മിനിറ്റിനകം ദാനഗോളിലൂടെ ക്രിസ്റ്റല്‍ പാലസ് ഗോള്‍ മടക്കി. സിറ്റി ഗോളി ഡന്നരുമയെ തട്ടിയാണ് പന്ത് പലയില്‍ കയറിയത്. അധികം വൈകിയില്ല, 59-ാം മിനിറ്റില്‍ ചെര്‍കി ഡബിള്‍സ് തികച്ചു. സിറ്റി ലീഡ് 3-1 ആയി ഉയര്‍ന്നു. ഒടുവില്‍ ഹാലന്‍ഡിന്റെ ഡബിള്‍സോടെ മത്സരം പൂര്‍ത്തിയായി. ലീഗില്‍ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഏക ടീമാണ് സിറ്റി.