കോട്ടയം: ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ വിനോദ സഞ്ചാരികളുടെ ട്രാവലര്‍ കത്തിനശിച്ചു. പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. കുന്നംകുളത്തുനിന്നും വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്ക് പോവുകയായിരുന്നു 12 യാത്രികരും ഡ്രൈവറും അടങ്ങുന്ന സംഘം. പഴുത്തേടം വെള്ളച്ചാട്ടത്തിനു സമീപം വാഹനം നിര്‍ത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത് . ഉടന്‍തന്നെ ഡ്രൈവറും യാത്രക്കാരും ലഗേജുകള്‍ വാഹനത്തില്‍ നിന്ന് നീക്കി. മൂലമറ്റത്തു നിന്നുള്ള അഗ്‌നി രക്ഷാ സേന തീകെടുത്താന്‍ എത്തിയെങ്കിലും അതിനകം വാഹനം കത്തിയമര്‍ന്നു.















