India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആറിനു ശേഷം തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ രണ്ടു ശതമാനം മാത്രമേ അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയിട്ടുള്ളൂവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസില്‍ നിന്നുള്ള വിവരാവകാശ രേഖയില്‍ പറയുന്നു. തീര്‍പ്പുകല്‍പ്പിച്ച അപ്പീലുകളില്‍ 75,443 പേര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ 7,339 പേര്‍ ഒഴിവാക്കപ്പെട്ടു.
അപ്പീല്‍ പ്രക്രിയയുടെ നിലയ്‌ക്കൊപ്പം വോട്ടര്‍ പട്ടികയുടെ ജില്ല തിരിച്ചുള്ളതും ലിംഗഭേദം തിരിച്ചുള്ളതുമായ കണക്കുകളും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. 38 ലക്ഷം അപ്പീലുകള്‍, അതായത് ആകെയുള്ളതിന്റെ 97.83%, ഇപ്പോഴും തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്.

Recent Posts