India

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബംഗളൂരു: പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ തീയതിക്ക് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്ത സംസ്ഥാന പൊലീസിന് കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിന് പകരം, പോലീസ് ഹാജരാകാന്‍ ഔപചാരികമായി നോട്ടീസ് നല്‍കണമെന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 സെക്ഷന്‍ 35(3) നിഷ്‌കര്‍ഷിക്കുന്നു. ഇതു ലംഘിച്ച് തിടുക്കപ്പെട്ട അറസ്റ്റുചെയ്തത് സംസ്ഥാന പൊലീസിന്‌റെ നിയമവിരുദ്ധമായ അറസ്റ്റിന്റെ ഉദാഹരണമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിമര്‍ശിക്കുകും പ്രതിയെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു. അത്തരം നിയമവിരുദ്ധ അറസ്റ്റിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ്. ബിഎന്‍എസ്എസിന്റെ സെക്ഷന്‍ 35(3) പ്രകാരം ഹര്‍ജിക്കാരന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സെക്ഷന്‍ 35(3) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചുകഴിഞ്ഞാല്‍, നോട്ടീസ് സ്വീകരിച്ചയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാനാവൂ’ കോടതി പറഞ്ഞു.

Recent Posts