മട്ടാഞ്ചേരി: കാശിയിലെ മൂലമഠത്തില്‍ നടക്കുന്ന ധര്‍മ്മഗുരു ചാതുര്‍മാസ്യ വൃതചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ആയിരത്തിലേറെ ഭക്തര്‍ കാശി (വാരാണസി)യിലേയ്‌ക്ക് യാത്ര തിരിച്ചു.
കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ 25 ാമത് ചാതുര്‍മാസ്യ വൃതാനുഷ്ഠാനമാണ് വാരാണസി പഞ്ചഗംഗാഘട്ടിലെ കാശിമഠമൂലസ്ഥാനത്ത് നടക്കുന്നത്. ആഗസ്തില്‍ തുടങ്ങിയ ഗുരു ചാതുര്‍മാസ്യ വൃതം നവംബര്‍ 23ന് സമാപിക്കും. 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാശിമഠ മൂലസ്ഥാനത്ത് മഠാധിപതി ഗുരുസ്വാമികളുടെ ചാതുര്‍മാസ്യവൃതം നട
ക്കുന്നത്.
1542ല്‍ സ്ഥാപിതമായ കാശിമഠ ഗുരു പരമ്പരയിലെ 21-ാമത് ഗുരുവാണ് സംയമീന്ദ്ര തീര്‍ത്ഥസ്വാമികള്‍. 2002ല്‍ ഹരിദ്വാറില്‍ ഗംഗാ തീരത്ത് വ്യാസാശ്രമത്തില്‍ ദീക്ഷ സ്വീകരിച്ച് ധര്‍മ്മപ്രചാരണവുമായി വിവിധ ദേശങ്ങളില്‍ സ്വാമികള്‍ വൃതാനുഷ്ഠാനങ്ങള്‍ നടത്തിയിട്ടുണ്ട്. 1982ല്‍ 20 ാമത് ഗുരു സുധീന്ദ്ര തീര്‍ത്ഥസ്വാമികളാണ് കാശി മൂലമഠത്തില്‍ ചാതുര്‍മാസ്യ വൃതാനുഷ്ഠാനം നടത്തിയത്. ഗുരു പരമ്പരയിലെ മൂന്ന് സ്വാമികളുടെ സമാധി വൃന്ദാവനം മൂലമഠത്തിലുണ്ട്. ശ്രീരാമന്‍ മൂലമൂര്‍ത്തിയായ കാശിമഠത്തിലെ ഗുരു കേശവേന്ദ്ര തീര്‍ത്ഥസ്വാമികള്‍ക്ക് കാശി പഞ്ചഗംഗാഘട്ടിലെ സ്‌നാന വേളയില്‍ ഗംഗയില്‍ നിന്ന് കിട്ടിയ വേദവ്യാസ വിഗ്രഹമാണ് തുടര്‍ന്ന് മൂലപ്രതിഷ്ഠയായി പൂജിക്കുന്നത്. വൃതാനുഷ്ഠാന വേളയിലെ ഉത്സവങ്ങളിലൊന്നായ ഋഗുപാകര്‍മ്മം 26നാണ്. കാശിമഠം ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭാരതത്തിലെവിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ കാശിയിലെത്തും. കാശി, അയോദ്ധ്യ, പ്രയാഗ്‌രാജ് തീര്‍ത്ഥാടന കേന്ദങ്ങളിലും സംഘം സന്ദര്‍ശിക്കും.











