
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. റെക്കോർഡ് വിലയിലാണ് നിലവിലെ കുതിപ്പ്. പവന് 1,20,240 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 15,030 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.
ഗ്രാമിന് 275.10 രൂപയും കിലോയ്‌ക്ക് 2,75,100 രൂപയുമാണ് വില. വെറും നാല് ദിവസം കൊണ്ട് 6000 രൂപ വരെ കുതിച്ച് റെക്കോർഡ് ഉയരത്തിലേക്കാണ് സ്വർണം മുന്നേറുന്നത്. അമേരിക്കയിലുണ്ടാകുന്ന സാമ്പത്തിക മാറ്റങ്ങളാണ് സ്വർണവിലയിൽ നിർണായകമാകുന്നത്.