
ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി” യുടെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിമ്പ്സ് ആണ് ഇപ്പൊൾ പുറത്ത് വിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.
ശുക്രചാര്യർ എന്ന കഥാപാത്രത്തിന് ആണ് ചിത്രത്തിൽ അക്ഷയ് ഖന്ന ജീവൻ നൽകുന്നത്. ശുക്രചാര്യരുടെ യുദ്ധ കാഹളം അഥവാ വാർ ക്രൈ എന്ന ടൈറ്റിലോടെയാണ് ആദ്യ ഗ്ലിമ്പ്സ് എത്തിയത്. സന്യാസിവര്യന്റെ ലുക്കിൽ മാസ് അവതാരമായാണ് അക്ഷയ് ഖന്നയെ ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദേവന്മാർക്ക് എതിരെ നിലകൊണ്ടുകൊണ്ട്, അസുരന്മാർക്ക് വേണ്ടി മനുഷ്യ കുലത്തെ പൂർണ്ണമായും നശിപ്പിക്കാൻ പ്രതിജ്ഞ എടുത്ത കഥാപാത്രം ആയാണ് ശുക്രാചാര്യർ എത്തുന്നത്. ത്രസിപ്പിക്കുന്ന സംഗീതവും, ഗംഭീര വി എഫ് എക്സും, ദൃശ്യങ്ങളും, തീവ്രമായ ഡയലോഗുകളും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന സാങ്കേതിക മികവോടെയാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ധർമ്മവും അധർമ്മവും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത് എന്ന് ഈ വീഡിയോ കാണിച്ചു തരുന്നു. ശ്രിയ റെഡ്ഡി, സമുദ്രക്കനി എന്നിവരും ഗ്ലിമ്പ്സ് വീഡിയോയുടെ ഭാഗമാണ്. “ദി എൻഡ് ബിഗിൻസ്” എന്ന കുറിപ്പോടെയാണ് ഈ ഗ്ലിമ്പ്സ് വീഡിയോ മഹാകാളിയുടെ കഥാപശ്ചാതലത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ഭൂമി ഷെട്ടി ആണ് ചിത്രത്തിലെ ടൈറ്റിൽ വേഷത്തിൽ നായികയായി എത്തുന്നത്.
ചിത്രം ഇപ്പൊൾ പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഐമാക്സ് ഫോർമാറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം രോഹിത് സറഫും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. അക്ഷയ് ഖന്നയും രോഹിത് സറഫും ചിത്രത്തിലെ തങ്ങളുടെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ, ബബ്ലു പൃഥ്വീരാജ്, ജിതിൻ ഗുലാട്ടി എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളാണ് ചെയ്യുന്നത്.
വമ്പൻ കാൻവാസിൽ, അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ ബ്രഹ്മാണ്ഡ മിത്തോളജിക്കൽ ഡ്രാമ ഒരുക്കുന്നത്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് “മഹാകാളി” ഒരുക്കുന്നത്. കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് ‘മഹാകാളി’ എത്തുന്നത്. പുരാണ വീര ചരിത ഉദയം എന്ന പേരിലാണ് ഈ സിനിമാറ്റിക് യൂണിവേഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.
രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മരൻ സായ്, ഛായാഗ്രഹണം – സുരേഷ് രഗത്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , കോസ്റ്റ്യൂം ഡിസൈനർ – ശില്പ GNS, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .