കോട്ടയം: മണര്‍കാട് നാലുമണിക്കാറ്റിന് സമീപം വച്ച് കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവഞ്ചൂര്‍ ലക്ഷ്മി സദനത്തില്‍ അനില്‍ പി നായരുടെ ഭാര്യ ദീപ അനില്‍ (51) ആണ് മരിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ നാലുമണിക്കാറ്റിന് സമീപം നീലാണ്ടപടിയില്‍ വച്ച് അമിതവേഗത്തില്‍ എത്തിയ കാര്‍ ദീപയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംസ്‌കാരം നാളെ ഉച്ചക്കുശേഷം നടത്തും.
















