Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം, ഓണം ഭക്ഷ്യധാന്യങ്ങളുടെ വിതരണം, അരി വിതരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ഇന്നും (ആഗസ്റ്റ് 23) ആഗസ്റ്റ് 25 നബിദിനമായ ചൊവ്വാഴ്ചയും റേഷൻ കടകള്‍ തുറന്ന് പ്രവർത്തിക്കും.

അതേസമയം, പകരം അവധിയായി ആഗസ്റ്റ് 27നും സെപ്റ്റംബർ 2നും റേഷൻ കടകള്‍ അടഞ്ഞുകിടക്കും. നബിദിനം പ്രമാണിച്ച്‌ ആഗസ്റ്റ് 25ന് നിയന്ത്രിത അവധിയും അനുവദിച്ചിട്ടുണ്ട്. ഓണക്കിറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ക്രമീകരണം. തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

 

Recent Posts