
തിരുവനന്തപുരം: ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍.കഠിനംകുളം സ്വദേശി മനാഫിനെ നാട്ടുകാരായ മദ്യപസംഘം ഓട്ടം വിളിച്ച ശേഷം കുപ്പി കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം വെന്റിലേറ്ററിലാണ് ഇപ്പോള്‍ മനാഫ്.
ബലമായി മദ്യം കുടിപ്പിച്ച ശേഷം മനാഫിന്റെ കൈവശമുണ്ടായിരുന്ന 25000 രൂപ കവര്‍ന്നതായും പറയുന്നുണ്ട്.മദ്യപസംഘത്തിന് മനാഫിനോട് മുന്‍ വൈരാഗ്യമുണ്ടെന്നാണ് വിവരം.
ബുധനാഴ്ച വൈകിട്ടാണ് സംഭവം.മനാഫിന്റെ മകള്‍ ട്യൂഷന് പോയപ്പോള്‍ വീടിന് അരക്കിലോമീറ്റര്‍ അകലെ റോഡില്‍ ബോധമറ്റ നിലയില്‍ മനാഫിനെ കണ്ടാണ് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.പാചകതൊഴിലാളി കൂടിയാണ് മനാഫ്.